ചെങ്കള: ഇ.കെ. നായനാര്‍ സ്മാരക സഹകരണ ആശുപത്രി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്ത അജക്കോട് ഉദ്ഘാടനം ചെയ്തു.
ആശുപത്രി സംഘം പ്രസിഡന്റ് രഘുദേവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുമതി ഭരണസമിതി അംഗങ്ങളായ ടി.എം.എ. കരീം, ടി. നാരായണന്‍, ദാമോദരന്‍ മാസ്റ്റര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ. അബ്ദുള്‍ സത്താര്‍ എ.എ, ഡോ. കെ.കെ. യതീശന്‍, ഡോ. പൂര്‍ണിമ ജെ.പ്രസംഗിച്ചു.
ജനപ്രതിനിധികള്‍, ആശുപത്രി ജീവനക്കാര്‍, സഹകാരികള്‍, പൊതുജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ആശുപത്രി സംഘം സെക്രട്ടറി പ്രദീപ് കെ. നന്ദി പറഞ്ഞു.







