കാസര്‍കോട്: ശക്തമായ മഴയില്‍ ബദിയഡുക്ക പഞ്ചായത്തിലെ പള്ളത്തടുക്കയില്‍ വീട് നിലംപൊത്തി. പള്ളത്തടുക്കയിലെ ഓട്ടോ ഡ്രൈവര്‍ ഐത്തപ്പ നായികിന്റെ വീടാണ് ഞായറാഴ്ച രാത്രി എട്ടുമണിയോടെ നിലംപൊത്തിയത്. അപകടസമയത്ത് ഐത്തപ്പയും ഭാര്യയും വീട്ടിനകത്ത് ഉണ്ടായിരുന്നു. മേല്‍ക്കൂര തകരുന്ന ശബ്ദം കേട്ട് ഇരുവരും പുറത്തേയ്ക്ക് ഓടിയതിനാല്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ഐത്തപ്പയ്ക്കു പഞ്ചായത്ത് നേരത്തെ വീട് അനുവദിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ തുകയും കിട്ടാത്തതിനാല്‍ പുതിയ വീടിന്റെ നിര്‍മ്മാണം പാതി വഴിയിലാണ്. ഇതിനിടയിലാണ് അപകടാവസ്ഥയില്‍ ഉണ്ടായിരുന്ന വീട് തകര്‍ന്നത്.







