സൗദിയിലും ഫ്രാൻസിലും വിമാന അപകടം : 25 പേർ മരിച്ചു

റിയാദ് /പാരീസ്: സൗദിയിലും ഫ്രാൻസിലും ഞായറാഴ്ചയുണ്ടായ രണ്ട് വിമാന അപകടങ്ങളിൽ 25 പേർ മരിച്ചു. സൗദിയിലെ പ്രമുഖ ഓയിൽ റിഫൈനറി ആയ അറാംകോ യുടെ 14 അംഗസംഘം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ റിഫൈനറി ആസ്ഥാനമായ റാസ് തനൂറയിലും ഫ്രാൻസിന്റെ സ്കൈ ഡൈവിംഗ് സംഘം സഞ്ചരിച്ചിരുന്ന ചെറു വിമാനം നാൻസിക് ടോം ബ്ലൈതിലുമാണ് തകർന്നത്.ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നഅറാംകൊ റിഫൈനറിയുടെ 14 പേരും ഫ്രാൻസിന്റെ വിമാനത്തിൽ ഉണ്ടായിരുന്ന 11 പേരും അപകട സ്ഥലങ്ങളിൽ മരിച്ചു. പശ്ചിമേഷ്യൻ ൻ സംഘർഷങ്ങളെ തുടർന്നു നാലു മാസമായി അറാംകൊ നിറുത്തിവച്ചിരുന്ന പ്രവർത്തനം കഴിഞ്ഞ ദിവസമാണ് പുനരാരം ഭിച്ചത് .സൗദി അറേബ്യ യിലെ ഏറ്റവും വലിയ എണ്ണ റിഫൈനറിയാണ് തനൂറയിലുള്ളഅറാംകൊ കമ്പനി. കമ്പനി ജീവനക്കാരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 14 പേരും. ഫ്രാൻസിലെ താൻസിക് ടോം ബ്ലൈനില്‍ തകർന്നുവീണ വിമാനത്തിൽ ഡൈവിങ് പരീശീലനം നേടുന്ന അഞ്ച് പേരും അഞ്ചു പരിശീലകരും പൈലറ്റുംആണ് ഉണ്ടായിരുന്നത്. ഇരു അപകടങ്ങളുടെയും കാരണം അധികൃതർ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page