കാസര്‍കോട്ടും ഉള്ളാളിലും വന്‍ എം ഡി എം എ വേട്ട; നെല്ലിക്കുന്ന്, സ്വദേശി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍
കാസര്‍കോട്: കാസര്‍കോട്ടും ഉള്ളാളിലും വന്‍ മയക്കുമരുന്നു വേട്ട. 150ഗ്രാം എം ഡി എം എയുമായി നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. നെല്ലിക്കുന്ന്, ബങ്കരക്കുന്ന്, സിംഗപ്പൂര്‍ ഹൗസിലെ ബി എം സിദ്ദിഖി (43)നെ 32 ഗ്രാം എം ഡി എം എയുമായി കാസര്‍കോട് ടൗണ്‍ എസ് ഐ സി ആര്‍ മൗഷമിയും സംഘവുമാണ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി പത്തരമണിയോടെ കറന്തക്കാട്ട് വച്ചാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നു പൊലീസ് അറിയിച്ചു. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം കറന്തക്കാട്ടെ …