ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ക്കു പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കണം-ബിഎംഎസ്

കാസര്‍കോട്: സംസ്ഥാനത്തു മാറിമാറി ഭരിക്കുന്ന ഇടത്-വലത് സര്‍ക്കാറുകള്‍ തൊഴിലാളികളോട് കാണിക്കുന്ന അവഗണന മാറ്റണമെന്നും ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് യഥാസമയം പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്നും ബി എം എസ് ചെങ്കള പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. എന്‍.ജി.ഒ സംഘ് ജില്ലാ ഉപാധ്യക്ഷന്‍ രാജേഷ് നെക്രാജെ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചിത്രകല മാവിനകട്ട അധ്യക്ഷത വഹിച്ചു. ബി എം എസ് മേഖല സെക്രട്ടറി ബാബുമോന്‍ ചെങ്കള, നിര്‍മ്മാണ തൊഴിലാളി സംഘ് ജില്ലാ ഉപാധ്യക്ഷന്‍ ഭരതന്‍,
ഭാരതീയ മസ്ദൂര്‍ സംഘ് ജില്ലാ സെക്രട്ടറി കെ.വി ബാബുപ്രസംഗിച്ചു.
അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പഞ്ചായത്ത് ഭാരവാഹികളായി (പ്രജിത്ത് മാളങ്കൈ, പ്രസി.), യശോദാ ചൂരിപള്ളം, ചിത്രകല മാവിനക്കട്ട, നന്ദേഷ് പുണ്ടൂര്‍ (വൈ. പ്രസി.),
അവിനാശ് മാവിനക്കട്ട (സെക്ര.), രഞ്ജിത്ത് ചെര്‍ക്കള, അനിത ചൂലിപ്പള്ളം, ഭരതന്‍ കെ.കെ പുറം(ജോ.സെക്ര.), ഗിരീഷ് പുണ്ടൂര്‍(ട്രഷ.) എന്നിവരെയും ഏഴംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികളെയും വിദ്യാര്‍ത്ഥികളെയും ആദരിച്ചു. രഞ്ജിത്ത് ചെര്‍ക്കള സ്വാഗതവും, പ്രദീപ് പുണ്ടൂര്‍ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page