കൈപ്പത്തി എന്ന് കേള്‍ക്കുമ്പോള്‍ അറപ്പാകുന്നു; കൈപ്പത്തി കൊണ്ട് ഉണ്ടാക്കി ഉണ്ടാക്കി ആണല്ലോ ഇപ്പം രാജ്യം ബിജെപി യുടെ കയ്യില്‍ എത്തിച്ചതെന്ന് എം.എം മണി

ഇടുക്കി: കൈപ്പത്തി എന്ന് കേള്‍ക്കുമ്പോള്‍ അറപ്പാകുന്നുവെന്ന് സി.പി.എം നേതാവ് എം.എം.മണി. നാളെ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് കൈപ്പത്തിയോടുള്ള അനിഷ്ടം മണി പ്രകടിപ്പിച്ചത്. കേരളത്തില്‍ എല്‍.ഡി.എഫ് അനുകൂല തരംഗമാണെന്നും നൂറില്‍ കൂടുതല്‍ സീറ്റ് നേടി എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്നും മണി പറഞ്ഞു. ഇടുക്കിയില്‍ നാലു സീറ്റും നിലനിര്‍ത്തും. തൊടുപുഴയില്‍ എല്‍.ഡി.എഫ് ജയിച്ചാല്‍ അത്ഭുതപ്പെടാനില്ല. പി.ജെ ജോസഫ് മാറിയത് ഗുണമാകുമെന്ന് പറഞ്ഞ മണി അപ്പന്‍ ഒന്നും ചെയ്യാത്തിടത്ത് മകനെ നിര്‍ത്തി എന്നൊരു പ്രശ്‌നം യു.ഡി.എഫ് നേരിടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ഉടുമ്പന്‍ചോലയില്‍ ഭൂരിപക്ഷം …

റീല്‍ എടുക്കാന്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയ കൗമാരക്കാര്‍ കുടുങ്ങി; 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വ്യോമസേന രക്ഷപ്പെടുത്തി

ലക്‌നൗ: റീല്‍ എടുക്കാന്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയ കൗമാരക്കാര്‍ കുടുങ്ങി. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയിലെ വാട്ടര്‍ ടാങ്കിന് മുകളിലാണ് കൗമാരക്കാര്‍ കുടുങ്ങിയത്. ഒടുവില്‍ 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം വ്യോമസേന ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സംഘത്തെ രക്ഷപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സെന്‍ട്രല്‍ എയര്‍ കമാന്‍ഡില്‍ നിന്നുള്ള ഐ.എ.എഫ് എം.ഐ -17 വി 5 ഹെലികോപ്റ്റര്‍ ആണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. കാന്‍ഷിറാം അവാസി കോളനിയില്‍ എത്തിയ ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനത്തിനുശേഷം യുവാക്കളെ ഗോരഖ്പൂരിലേക്ക് കൊണ്ടുപോയി. …

കോഴിക്കോട് റെഡ് സ്റ്റാര്‍ പ്രസ്സില്‍ തീപിടിത്തം; പേപ്പര്‍ റോളുകള്‍ കത്തിനശിച്ചു

കോഴിക്കോട്: വെള്ളയില്‍ റോഡിലെ റെഡ് സ്റ്റാര്‍ പ്രസ്സില്‍ തീപിടിത്തം. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. പേപ്പര്‍ റോളുകള്‍ സൂക്ഷിച്ച മുറിയിലാണ് തീപിടിത്തം ഉണ്ടായത്. തൊട്ടടുത്ത വീട്ടിലെ സ്ത്രീയാണ് സ്ഥാപനത്തില്‍ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. അവരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി, ജനയുഗം പത്രത്തിലെ പേപ്പറുകളും, മറ്റ് സ്ഥാപനങ്ങളിലെ പേപ്പറുകളും മറ്റും സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന് അകത്ത് തീപടര്‍ന്നില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന്റെ കാരണമെന്നാണ് സംശയിക്കുന്നത്. …

ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവെ സ്‌കൂട്ടര്‍ കുഴിയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു

കോഴിക്കോട്: ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവെ സ്‌കൂട്ടര്‍ കുഴിയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു.കോഴിക്കോട് ചാത്തമംഗലം മലയമ്മ സ്വദേശി സൗദാബി (36) ആണ് മരിച്ചത്. ഓമശ്ശേരി അമ്പലക്കണ്ടിയില്‍ പൂളപ്പൊയില്‍ റോഡിലെ ഇരട്ട കുളങ്ങരയില്‍ ഇന്ന് രാവിലെയാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗദാബിയെ ഓമശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിസ്സാര പരിക്കേറ്റ ഭര്‍ത്താവ് കുഞ്ഞിമരക്കാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലമയമ്മയിലെ ഭര്‍തൃവീട്ടില്‍ നിന്നു മുണ്ടുപാറയിലെ സ്വന്തം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

കൂട്ടുകാര്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കോഴിക്കോട്: കൂട്ടുകാര്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചെറുവണ്ണൂര്‍ കൊളത്തറ സ്വദേശി നാസറിന്റെ മകന്‍ ഷബീല്‍(17) ആണ് മരിച്ചത്. കോടഞ്ചേരി പഞ്ചായത്തിലെ പതങ്കയം വെള്ളച്ചാട്ടത്തില്‍ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ഫാറൂഖ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഷബീല്‍ കൂട്ടുകാരായ രണ്ട് പേര്‍ക്കൊപ്പമാണ് ഇവിടെയെത്തിയത്. എന്നാല്‍ തങ്ങള്‍ക്കൊപ്പം ഷബീല്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയിരുന്നില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കുളി കഴിഞ്ഞ് കരയ്ക്ക് കയറിയപ്പോള്‍ ഷബീലിനെ കാണാനില്ലായിരുന്നു. പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കുട്ടികള്‍ ബഹളം …

ഒന്നാം ക്ലാസ് പ്രവേശനം തുടങ്ങി; 5 വയസ്സുകാര്‍ക്ക് പ്രവേശനം

തിരുവനന്തപുരം: സംസ്ഥാനത്തു സ്‌കൂള്‍ പ്രവേശന നടപടികള്‍ ആരംഭിച്ചു. 2026-27 വര്‍ഷത്തേക്കുള്ള ഒന്നാം ക്ലാസ് പ്രവേശനടപടികളാണ് ആരംഭിച്ചിട്ടുള്ളത്. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി അഞ്ചു വയസ്സാണ്.പ്രവേശന പരീക്ഷ നടത്തരുതെന്നും താല്‍പര്യമുള്ള മുഴുവന്‍ കുട്ടികള്‍ക്കും പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് പുസ്തകവും യൂണിഫോമും സൗജന്യമാണെന്നും ഇതിന്റെ പേരില്‍ പണപ്പിരിവു നടത്തരുതെന്നും ഔദ്യോഗിക നിര്‍ദ്ദേശമുണ്ട്.

അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍; കസ്റ്റഡിയില്‍ എടുത്തത് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍

കൊച്ചി : നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. കൊച്ചിയില്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അര്‍ജുന്‍ ആയങ്കിയെയും സുഹൃത്തുക്കളെയും പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വെച്ചാണ് കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. അര്‍ജുന്‍ ആയങ്കിക്കൊപ്പം കസ്റ്റഡിയില്‍ ആയവരില്‍ മരട് അനീഷിന്റെ കൂട്ടാളികളുമുണ്ടെന്ന് പൊലീസ് അറിയിച്ചു. നേരത്തെ ഡി.വൈ.എഫ്.ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അര്‍ജുന്‍ ആയങ്കി. അര്‍ജുന്‍ ആയങ്കി എന്തിനാണ് കോതമംഗലം സ്റ്റേഷന്‍ പരിധിയില്‍ എത്തിയതെന്ന് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. പുതിയ ക്വട്ടേഷന്‍ ആസൂത്രണം …

വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് യാത്രക്കാരന്‍ പുറത്തേക്ക് ചാടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ചെന്നൈ: വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് യാത്രക്കാരന്‍ പുറത്തേക്ക് ചാടി. ചെന്നൈ വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ ഷാര്‍ജ-ചെന്നൈ എയര്‍ അറേബ്യ വിമാനം ലാന്‍ഡ് ചെയ്ത ഉടനെയാണ് സംഭവം. ചെന്നൈ വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുതുക്കോട്ട സ്വദേശിയായ 34കാരനാണ് വിമാനത്തില്‍ നിന്ന് ചാടിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രധാന റണ്‍വേ താല്‍ക്കാലികമായി അടച്ചു. ഇതേതുടര്‍ന്ന് ഒന്നിലധികം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. സംഭവത്തില്‍ സുരക്ഷാ …

നിയമസഭാ തെരഞ്ഞെടുപ്പ്: കാസര്‍കോട്ട് വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; 4ന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മെയ് 4ന് നടക്കാനിരിക്കെ, കാസര്‍കോട് ജില്ല വോട്ടെണ്ണലിന് പൂര്‍ണ സജ്ജമായെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. മെയ് 4-ന് രാവിലെ എട്ടു മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും.മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ കേന്ദ്രങ്ങളിലും കാഞ്ഞങ്ങാട് തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കേന്ദ്രങ്ങളിലും നടക്കും.540 ജീവനക്കാരെയാണ് ജില്ലയില്‍ വോട്ടെണ്ണല്‍ പ്രക്രിയക്കു നിയോഗിച്ചിട്ടുള്ളത്. ഇതില്‍ ആര്‍.ഒ-മാര്‍, അഡീഷണല്‍ എ.ആര്‍.ഒ-മാര്‍, …

10 വയസ്സുകാരിയായ മകള്‍ക്കും സഹോദരിക്കും നേരെ ലൈംഗികാതിക്രമം; ലിവ്-ഇന്‍ പങ്കാളിയെ വെടിവച്ചുകൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍

ലക്‌നൗ: 10 വയസ്സുകാരിയായ മകള്‍ക്കും സഹോദരിക്കും നേരെ ലൈംഗികാതിക്രമം നടത്തിയ ലിവ്-ഇന്‍ പങ്കാളിയെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. യുവതിയുടെ ലിവ് ഇന്‍ പങ്കാളിയായ അനുജ് കുമാറെന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശോഭാ റാണി എന്ന യുവതിയെ ആണ് പൊലീസ് അറസ്റ്റുചെയ്തത്. വര്‍ഷങ്ങളോളം തുടര്‍ന്ന ശാരീരിക പീഡനം, ലൈംഗികാതിക്രമം, പണം അപഹരിക്കല്‍ എന്നിവയില്‍ സഹികെട്ടാണ് താന്‍ കാമുകനെ കൊലപ്പെടുത്തിയതെന്ന് ശോഭ പൊലീസിനോട് പറഞ്ഞു. ഏപ്രില്‍ 29 ന് രാവിലെയാണ് ജുലാഹാപൂര്‍ ഗ്രാമത്തിനടുത്തുള്ള …

വോട്ടെണ്ണൽ: സമാധാനം ഉറപ്പുവരുത്താനുള്ള അധികൃത നടപടികൾക്കു രാഷ്ട്രീയ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചു

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം ശാന്തവും സമാധാനവുമാക്കുന്നതിനു ജില്ലയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രവര്‍ത്തകരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അഭ്യര്‍ത്ഥിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം സമാധാനം നിലനിര്‍ത്താനുള്ള അധികൃത നിര്‍ദ്ദേശത്തോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു. നിയമസഭാ വോട്ടെടുപ്പ് സമാധാനപരമായി നടത്താന്‍ സഹകരിച്ച എല്ലാവരയും ജില്ലാകളക്ടര്‍ നന്ദി അറിയിച്ചു.വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളുടെയും കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തൃക്കരിപ്പൂര്‍ …

പിതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച മകന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍

കണ്ണൂര്‍: പിതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച മകനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെറുപുഴ പെരിങ്ങാലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. പിതാവ് കൊന്നാങ്കല്‍ രാഘവ (76)നെ ആണ് മകന്‍ സനല്‍ (45) വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ചേര്‍ന്ന് രാഘവനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സനലിനെ കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സനലിന് …

ജില്ലാ കളക്ടറും എസ് പി യും വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ചു

കാസർകോട് : ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അർജുൻ പാണ്ഡ്യനും ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഢിയും സന്ദർശിച്ചു. കാസർകോട് ഗവൺമെന്റ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ച് ഒരുക്കങ്ങളും സുരക്ഷയും വിലയിരുത്തി. കാസർകോട്, മഞ്ചേശ്വരം, ഉദുമ നിയോജകമണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരുക്കങ്ങളാണ് ഇവർ വിലയിരുത്തിയത് . വരണാധികാരികളായ ലിപു എസ് ലോറൻസ്, വിപി രഘുമണി എന്നിവരും ഉപവരണാധികാരികളും ഒപ്പമുണ്ടായിരുന്നു.

ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള യുവതി ഏഴര പവന്‍ സ്വര്‍ണവും രണ്ടരലക്ഷം രൂപയുമായി കാമുകനൊപ്പം സ്ഥലം വിട്ടു; ഇരുവരും അറസ്റ്റില്‍

പാലക്കാട്: ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള യുവതി ഏഴര പവന്‍ സ്വര്‍ണവും രണ്ടരലക്ഷം രൂപയുമായി കാമുകനൊപ്പം ഒളിച്ചോടി. സംഭവത്തില്‍ പൊലീസ് ഇരുവരേയും അറസ്റ്റുചെയ്തു. യുവതിക്കൊപ്പം കാമുകന്‍ കോരഞ്ചിറ സ്വദേശി ജിന്റോ കുര്യാക്കോസ് (29) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏപ്രില്‍ 24 ന് ആണ് ക്ഷേത്രത്തിലേക്കു പോവുകയാണെന്നു പറഞ്ഞ് യുവതി വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കന്യാകുമാരിയില്‍ അറസ്റ്റ് ചെയ്തു. കാമുകന്റെ പ്രേരണ മൂലമാണു താന്‍ വീടുവിട്ടിറങ്ങിയതെന്നാണ് യുവതി …

ജില്ലയില്‍ വോട്ടെണ്ണലിനു 461 ജീവനക്കാർ

കാസര്‍കോട്: ജില്ലയില്‍ വോട്ടെണ്ണൽ ചുമതലയുള്ള ജീവനക്കാരുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് ഹാളിൽ നടത്തി . ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഇ വി എം ടേബിളുകളിലേക്ക് 17 വീതം കൗണ്ടിംഗ് സൂപ്പർവൈസർമാരും 17 വീതം കൗണ്ടിംഗ് അസിസ്റ്റന്റ്കളും 17 വീതം മൈക്രോ ഒബ്സർവർ മാരും ഉണ്ട്. പോസ്റ്റൽ ബാലറ്റ് ടേബിൾ ചുമതല കൂടി പരിഗണിച്ചാൽ ജില്ലയിൽ ആകെ 461 ജീവനക്കാർക്ക് വോട്ടെണ്ണൽ ചുമതല നൽകിയിട്ടുണ്ട്. കൗണ്ടിംഗ് സൂപ്പർവൈസർമാർ എല്ലാം ഗസറ്റഡ് …

നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം പ്രവര്‍ത്തനോദ്ഘാടന സമ്മേളനം 4ന്

പി പി ചെറിയാന്‍ ന്യൂയോർക്ക്: നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ പ്രവർത്തനോദ്ഘാടന സമ്മേളനം 4 നു നടക്കും.ദൃഢവിശ്വാസത്തിൽ വേരൂന്നി, ലക്ഷ്യബോധത്തോടെ മുന്നോട്ട് എന്നതാണ് ഈ വർഷത്തെ പ്രവർത്തന പ്രമേയം. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ (ഭദ്രാസന അധ്യക്ഷൻ)ഉദ്ഘാടനാം ചെയ്യും . റവ. റെൻസി തോമസ് ജോർജ് (ഡയറക്ടർ, മാർത്തോമ്മാ ചർച്ച് ആനിമേഷൻ സെന്റർ) മുഖ്യപ്രഭാഷകനാണ് സമ്മേളനത്തിൽ ഓൺലൈനായി പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി സൂം പ്ലാറ്റ്‌ഫോം വഴിയുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

എ ച് -1ബി വിസ തട്ടിപ്പ് ഗൂഢാലോചന: രണ്ടുപേർ കുറ്റം സമ്മതിച്ചു

സാക്രമെന്റോ, കാലിഫോർണിയ:അമേരിക്കൻ പൗരത്വവും കുടിയേറ്റ സേവനവും സംബന്ധിച്ച തട്ടിപ്പ്ക ണ്ടെത്തൽ നടപടികളുടെ ഭാഗമായി എച് -1ബി വിസ തട്ടിപ്പ് ഗൂഢാലോചന കേസിൽ രണ്ട് പ്രതികൾ കുറ്റം സമ്മതിച്ചു. 51 വയസ്സുള്ള സമ്പത് രാജിടിയും, ശ്രീധർ മാഡയും വിസ തട്ടിപ്പിന് ഗൂഢാലോചന നടത്തിയതിൽ കുറ്റക്കാരാണെന്ന് യു.എസ്. അറ്റോർണി എറിക് ഗ്രാന്റ് അറിയിച്ചു. കോടതി രേഖകൾ പ്രകാരം, സമ്പത് രാജി ടി രണ്ടു വിസ സേവന സ്ഥാപനങ്ങൾ നടത്തിവരികയായിരുന്നു. ഈ കമ്പനികളുടെ ബിസിനസ് മോഡലിന്റെ ഭാഗമായി, വിദേശ തൊഴിലാളികൾ താൽക്കാലികമായി …

ഊട്ടിയിലേക്കുള്ള വിനോദയാത്രയ്ക്കിടെ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; 2 പേര്‍ മരിച്ചു; 5 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ഊട്ടിയിലേക്കുള്ള വിനോദയാത്രയ്ക്കിടെ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് രണ്ടുപേര്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണൂര്‍ സ്വദേശികളായ മുനീര്‍ (30), മുനീറ (45) എന്നിവരാണ് മരിച്ചത്. കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. ഏഴംഗ സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഗുണ്ടല്‍പേട്ടില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെവെച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയ സമീപവാസികളാണ് വാഹനത്തില്‍ നിന്ന് ആളുകളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തുള്ള …