ലോകകപ്പ് ആവേശം അംഗടിമുഗർ പുത്തിഗെയിൽ വാനോളം

കാസർകോട് : ലോകത്തോടൊപ്പം കൊച്ചു കേരളത്തിലും നാടും,നഗരവും ഫുട്ബോൾ ജ്വരത്തിലമരുന്നു.ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന അംഗടിമുഗർ പുത്തിഗെയിൽ ഫാൻസുകാരുടെ ആവേശം വാനോളംഉയർന്നു .ഇവിടെ ഫാൻസുകാർ ഫ്ലക്സ് മാത്രം വെച്ച് ആവേശം ഒതുക്കുന്നില്ല. റോഡ് തന്നെ വർണ്ണ വിസ്മയം തീർത്ത് അലങ്കരിച്ചിരിക്കുകയാണ്. ഇഷ്ടപ്പെട്ട ടീമുകളുടെ ജേഴ്സി അണിഞ്ഞാണ് ഇവിടെ ആരാധകർ കളിക്കളത്തിൽ ഇറങ്ങുന്നത് പോലും.

ലോകകപ്പ് ഫുട്ബോളിന്റെ ഒന്നാംഘട്ട മത്സരങ്ങൾ അവസാനിക്കാനിരിക്കെ ഗ്രൂപ്പ് വിഭാഗത്തിൽ കൂടുതൽ പോയിന്റ് നേടിയുള്ള വൻകിട ടീമുകൾ രണ്ടാംഘട്ട മത്സരത്തിനിറങ്ങുമ്പോൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട ടീമുകൾ സെമിയിലും, ഫൈനലിലും എത്തുമോ എന്നാണ്ഇവർ ആകാംഷയോടെ ഉറ്റു നോക്കുന്നത്. പ്രധാനമായും മെസ്സിപ്പടയുടെ അർജന്റീന, റൊണാൾഡോയുടെ പറങ്കിപ്പടയായ പോർച്ചുഗൽ, നെയ്മർ ജൂനിയറിന്റെയും, വിനീഷ്യസിന്റെയും ബ്രസീൽ,എംബാ പ്പെയുടെ ഫ്രാൻസ് എന്നീ ടീമുകളുടെ ആരാധകരാണ് ആകാംക്ഷ യിലുള്ളത്.ആരാകും ലോകകപ്പിൽ മുത്തമിടുക എന്ന് ഇവർ കാത്തിരിക്കുന്നു. ജില്ലയിൽ ജർമ്മനി, യു എസ് എ, ഇംഗ്ലണ്ട്,സ്പെയിൻ ടീമുകൾക്കും നിറയെ ആരാധകരുണ്ട്. അതിനിടെ ലോകകപ്പിൽ ആദ്യഘട്ട മത്സരത്തിൽ ഗ്രൂപ്പ് ബി മത്സരങ്ങളിൽ മലയാളികളുടെ ഇഷ്ട ടീമായ ഖത്തർ പുറത്തായതു ആരാധകരെ നിരാശരാക്കുന്നുണ്ട്. ഏറെ പ്രതീക്ഷ വെച്ച് പുലർത്തിയ മലയാളി താരം തഹ്‌സിൻ പന്ത് തൊടാതെയാണ് ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായത്.

ഈ മാസം 11ന് ആരംഭിച്ച ലോകകപ്പ് മത്സരങ്ങൾ പുരോഗമിക്കവെ പ്രഗൽഭരും, ഫുട്ബോൾ രാജാക്കന്മാരായി അറിയപ്പെടുന്നതുമായ ടീമുകളാണ് ഇതുവരെയായി രണ്ടാംഘട്ട മത്സരത്തിന് അർഹത നേടിയിട്ടുള്ളത്. ജൂലൈ 19നാണ് ഫൈനൽ പോരാട്ടം.

ക്വാർട്ടർ ഫൈനൽ മത്സരം ജൂലൈ 9 മുതൽ 11 വരെയും സെമിഫൈനൽ മത്സരങ്ങൾ 14 മുതൽ 15 വരെയുമാണ് നടക്കുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 18.3 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page