തൃശൂര്‍: ഒന്നാംവര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു താഴേയ്ക്കു ചാടി മരിച്ചു. തൃശൂര്‍ ജൂബി മിഷന്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനി സ്‌നേഹ പൗലോസ് (20) ആണ് ജീവനൊടുക്കിയത്. കോട്ടയം സ്വദേശിനിയാണ്.
തിങ്കളാഴ്ച രാവിലെയാണ് ദാരുണമായ സംഭവം. മൂന്നാം നിലയിലെ ഒരു വിദ്യാര്‍ത്ഥിനിയാണ് സ്‌നേഹയെ താഴേയ്ക്കു ചാടുന്നത് കണ്ടത്. ഉടന്‍ ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിച്ചു. വിദ്യാര്‍ത്ഥിനിയെ തൊട്ടടുത്തു തന്നെയുള്ള ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. വീഴ്ച്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്‌നേഹ ഉച്ചയോടെയാണ് മരണപ്പെട്ടത്.
സ്‌നേഹ ഏതാനും ദിവസങ്ങളായി കടുത്ത നിരാശയിലായിരുന്നുവെന്നാണ് സഹപാഠികള്‍ പൊലീസിനു നല്‍കിയ മൊഴി.








