കുറുക്കുവഴിയില്‍ കുഴി; കുമ്പള കഞ്ചിക്കട്ട റോഡ് വാട്ടര്‍ അതോറിറ്റി അഗാധ ഗര്‍ത്തമാക്കി; വാഹനങ്ങളും യാത്രക്കാരും ഭീതിയില്‍

കുമ്പള: വാട്ടര്‍ അതോറിറ്റി നാടെമ്പാടും ഒപ്പിച്ചു വയ്ക്കുന്ന പണിത്തരങ്ങള്‍ കുമ്പള കഞ്ചിക്കട്ടയില്‍ ആഗാധഗര്‍ത്തം സൃഷ്ടിച്ചു. ഏതുനിമിഷവും റോഡ് തകരാമെന്ന സ്ഥിതിയില്‍ റോഡ് എത്തിനില്‍ക്കുന്നു. വാഹനാപകടവും യാത്രക്കാര്‍ക്കു അപകടവും ഭീഷണിയായി ഉയര്‍ന്നു നില്‍ക്കുന്നുവെന്നു നാട്ടുകാര്‍ പറയുന്നു.

റി-ടാര്‍ ചെയ്തു സുഗമമായ ഗതാഗതം ഉറപ്പാക്കിയിരുന്ന കുമ്പള കഞ്ചിക്കട്ട റോഡില്‍ അതിനു ശേഷം ഓടിയെത്തിയ വാട്ടര്‍ അതോറിറ്റി ടാറിളക്കിക്കളഞ്ഞ ശേഷം കുഴിയെടുത്തു. അതിനു ശേഷം അതിനുള്ളില്‍ എന്തോ ആക്കി കുഴി അപ്പടി ഉപേക്ഷിച്ചു അവര്‍ സ്ഥലം വിട്ടു. നാട്ടുകാര്‍ക്കു നടക്കാന്‍ പോലും കഴിയാതാവുകയും ഇരു ചക്രവാഹനങ്ങള്‍ പതിവായി അപകടത്തില്‍പ്പെടുകയും ചെയ്യാന്‍ തുടങ്ങിയതോടെ അവര്‍ പഞ്ചായത്ത് മെമ്പര്‍ രമേശ് ഭട്ടിനെക്കണ്ടു പരാതി പറഞ്ഞു. അപകടമില്ലാതെ പൊതു റോഡിലൂടെ നടക്കാന്‍ സൗകര്യം വേണം. അദ്ദേഹം സ്വന്തം കീശയില്‍ നിന്നു പണം ചെലവാക്കി കുഴി മണ്ണിട്ടു മൂടി. അതിനു ശേഷം അപകടഭീഷണി ഇല്ലാതെ അതുവഴി നാട്ടുകാര്‍ യാത്ര ചെയ്തു കൊണ്ടിരിക്കെ മഴ വന്നു. കുഴിയിലിട്ട മണ്ണൊക്കെ മഴയില്‍ ഒലിച്ചുപോയി. മാത്രമല്ല, തൊട്ടടുത്തു ഒരു അഗാധഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. റോഡിനു വിള്ളല്‍ ഉണ്ടായിട്ടുണ്ടെന്നും ഏതു നിമിഷവും റോഡു തകരാമെന്നും നാട്ടുകാര്‍ പറയുന്നു. കുമ്പളയില്‍ നിന്നു ഹോളി ഫാമിലി- കഞ്ചിക്കട്ട- മളി- കോട്ടേക്കാര്‍- കൊടിയമ്മ- കളത്തൂര്‍- കട്ടത്തടുക്ക- സീതാംഗോളി വഴി പെര്‍ളക്കുള്ള കുറുക്കു വഴിയിലാണ് ചതിക്കുഴി രൂപപ്പെട്ടിള്ളത്. വാഹനത്തിരക്കുള്ള റോഡാണിതെന്നു നാട്ടുകാര്‍ പറയുന്നു. അപകടം വിളിച്ചു വരുത്താതെ വാട്ടര്‍ അതോറിറ്റിയെക്കൊണ്ടു റോഡ് ഗതാഗതയോഗ്യമാക്കിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page