കാസര്‍കോട്: മീഞ്ച പഞ്ചായത്തിലെ മൂടംബയല്‍, ബെജ്ജ, ധൂമാവതി ദേവസ്ഥാനത്തിനു സമീപത്ത് കോഴിയങ്കം നടത്തുകയായിരുന്ന അഞ്ചു പേര്‍ അറസ്റ്റില്‍. സ്ഥലത്ത് നിന്നു ഒരു അങ്കക്കോഴിയെയും 3000 രൂപയും പിടികൂടി. കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ പ്രവീണ്‍ കുമാര്‍(40), കുഞ്ചത്തൂര്‍, മാട ക്ഷേത്രത്തിനു സമീരത്തെ രവി ചൗഡ (51), ഉള്ളാള്‍, ചെമ്പുഗുഡ്ഡയിലെ അബ്ദുല്‍ റൗഫ് (50), തലപ്പാടി, ദേവിപുര റോഡിലെ സതീശ ഷെട്ടി (48), മംഗ്‌ളൂരു കോട്ടേക്കാറിലെ അശോക (37) എന്നിവരെയാണ് മഞ്ചേശ്വരം എസ്‌ഐ കെ.ജി രതീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് കോഴിക്കേട്ട് സംഘം പൊലീസിന്റെ പിടിയിലായത്.







