കല്ലട്ര മാഹിൻ ഹാജിക്ക് ബെദിരയിൽ യൂത്ത് ലീഗ് സ്വീകരണം : എന്നും ജനങ്ങളോടൊപ്പമെന്നു മാഹിൻ ഹാജി

കാസർകോട്: കലട്ര മാഹിൻ ഹാജി എം.എൽ.എക്കു മുസ്ലിം യൂത്ത് ലീഗ് ബെദിര ശാഖ കമ്മിറ്റി ഉജ്വല സ്വീകരണം നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പ്രവർത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നടന്ന ആവേശമായ പരിപാടി മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എൻ.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.കലട്ര മാഹിൻ ഹാജിക്കുള്ള യൂത്ത് ലീഗ് ഉപഹാരം നെല്ലിക്കുന്നു സമ്മാനിച്ചു.സി.എ. അബ്ദുല്ല കുഞ്ഞി ഹാജി ഹാരാർപ്പണം ചെയ്തു . ജനങ്ങൾ ഏൽപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാവരെയും ചേർത്തുപിടിച്ച് പ്രവർത്തിക്കുകയാണ് തന്റെ പൊതു പ്രവർത്തനത്തിന്റെ ലക്ഷ്യമെന്ന് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. രാഷ്ട്രീയ ഭിന്നതകൾക്കതീതമായി മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങൾ കേൾക്കുകയും വികസന-ജനക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി നാടിന്റെ അഭിമാനമായ സൈഫുള്ളയെ കലട്ര മാഹിൻ ഹാജി എം.എൽ.എയും, ആഫിയ നഫീസയെ എൻ.എ. നെല്ലിക്കുന്നും ശാഖ യൂത്ത് ലീഗിന്റെ ഉപഹാരം നൽകി അനുമോദിച്ചു. ശാകീർ എൻ.എം. ബെദിര അധ്യക്ഷത വഹിച്ചു. ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page