കാസർകോട് : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക ദിനം എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാഖകളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. പതാക ഉയർത്തൽ, പ്രാർത്ഥന, ത്വാഖ അനുസ്മരണം, പ്രഭാഷണങ്ങൾ, വിവിധ പരിപാടികൾ സംഘടിപ്പിച്ചു.സമസ്തയുടെ ആദർശങ്ങളും വിദ്യാഭ്യാസ-ആത്മീയ നവോത്ഥാന പ്രവർത്തനങ്ങളും പുതുതലമുറയ്ക്ക് കൈമാറുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചതെന്ന് ജില്ലാ പ്രസിഡൻ്റ് സുബൈർ ദാരിമി പടന്നയും ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിരയും അറിയിച്ചു.ശാഖതലങ്ങളിൽ നടന്ന ചടങ്ങുകൾ ബെദിരയിൽ ഇർഷാദ് ഹുദവി ബെദിരഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് സലാഹുദ്ധീൻ ബെദിര അധ്യക്ഷത വഹിച്ചു. ഖത്തീബ് അഹ്മദ് ദാരിമി പതാക ഉയർത്തി. കൊല്ലമ്പാടിയിൽ നടന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ അധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന ഖാസി ത്വാഖ അഹ്മദ് മൗലവി അൽ-അസ്ഹരിയുടെ വിയോഗത്തിൽഅനുശോചിച്ചു.പള്ളങ്കോട്ട് എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പള്ളങ്കോട് ശാഖകളുടെ ആഭിമുഖ്യത്തിൽ ഖാസി ത്വാഖ അഹ്മദ് മൗലവി അൽ-അസ്ഹരി അനുസ്മരണവും പ്രാർത്ഥനാ സംഗമവും നടത്തി .പി.എസ്. ഇബ്രാഹിം ഫൈസി പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എച്ച്. മുസ്തഫ അധ്യക്ഷത വഹിച്ചു.എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഭാരവാഹികളും നേതാക്കളും പ്രസംഗിച്ചു.







