തൃശൂര്‍: സ്‌കൂളില്‍ തെരുവുനായപെറ്റു. ഇതേ തുടര്‍ന്ന് സ്‌കൂളിനു അധികൃതര്‍ അവധി നല്‍കി. തൃശൂര്‍, ചൂണ്ടല്‍ ഗവ. യു പി സ്‌കൂളിനാണ് ഇന്ന് (തിങ്കള്‍) അവധി നല്‍കിയത്. ഞായർ അവധി കഴിഞ്ഞ് ഇന്നു രാവിലെ കുട്ടികള്‍ എത്തിയപ്പോഴാണ് സ്‌കൂള്‍ വരാന്തയില്‍ തെരുവു നായയെ പെറ്റു കിടക്കുന്നത് കണ്ടത്. നാലു കുട്ടികളുണ്ട്. പെറ്റു കിടക്കുന്ന നായയെ കൂടാതെ മറ്റു പത്തോളം നായകള്‍ സ്‌കൂള്‍ വളപ്പിലും വരാന്തയിലും തമ്പടിച്ചിട്ടുണ്ട്. നായക്കൂട്ടം കുട്ടികളെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന ഭയത്തെ തുടര്‍ന്നാണ് സ്‌കൂളിനു അവധി നല്‍കാന്‍ അധികൃതര്‍ തയ്യാറായത്.
ഒരാഴ്ച മുമ്പ് ഇതേ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിക്കു തെരുവു നായയുടെ കടിയേറ്റിരുന്നു. സ്‌കൂളിലേയ്ക്ക് പോകുന്ന വഴിയിലായിരുന്നു സംഭവം. കുട്ടിയെ കടിച്ച തെരുവു നായയെ പിന്നീട് ചത്ത നിലയില്‍ കാണപ്പെട്ടിരുന്നു. പരിശോധനയില്‍ പേ വിഷം ബാധിച്ചതിനെ തുടര്‍ന്നാണ് നായ ചത്തതെന്നു കണ്ടെത്തിയിരുന്നു.







