കാസര്‍കോട്: 21കാരിയായ മകളെ കാണാനില്ലെന്ന മാതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയില്‍ യുവതി ഇഷ്ട പുരുഷനെ വിവാഹം ചെയ്തു. നെല്ലിക്കുന്ന് ലൈറ്റ് ഹൗസ് സ്വദേശിനിയും നിലവില്‍ ജെപി നഗറില്‍ താമസക്കാരിയുമായ ഡി. ജിനീഷ മോളെ (21)യാണ് കാണാതായത്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ചാണ് യുവതിയെ കാണാതായത്. ഇത് സംബന്ധിച്ച് മാതാവ് നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് യുവതി നീലേശ്വരം സ്വദേശിയായ ഇഷ്ടപുരുഷനെ വിവാഹം കഴിച്ചുവെന്ന വിവരം പൊലീസിനു ലഭിച്ചത്. യുവതി ഇന്നു പൊലീസ് മുമ്പാകെ ഹാജരാകുമെന്ന് അറിയിച്ചിട്ടുള്ളതായി സൂചനയുണ്ട്.







