കെ.എസ്.ആര്‍.ടി.സി ബസിന് മാര്‍ഗതടസ്സം സൃഷ്ടിച്ച് മണിക്കൂറുകളോളം കാര്‍ യാത്രികന്റെ അപകടകരമായ യാത്ര; ഹോര്‍ണടിച്ചിട്ടും മാറിയില്ല; ദൃശ്യങ്ങള്‍ പുറത്ത്
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസിന് മാര്‍ഗതടസ്സം സൃഷ്ടിച്ച് മണിക്കൂറുകളോളം കാര്‍ യാത്രികന്റെ അപകടകരമായ യാത്ര. കാസര്‍കോട് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട സ്വിഫ്റ്റ് ബസിനെയാണ് ഓവര്‍ടേക്ക് ചെയ്യാന്‍ സമ്മതിക്കാതെ കാര്‍ യാത്രികന്‍ മാര്‍ഗ തടസം സൃഷ്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിമര്‍ശനം വ്യാപകമാകുന്നു. ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്തതാണ് കാര്‍ ഡ്രൈവറെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു. ഉദുമ മുതല്‍ ഏഴു കിലോമീറ്ററോളം ബസിനെ മറികടക്കാന്‍ കാര്‍ അനുവദിച്ചില്ല. കെ.എസ്.ആര്‍.ടി.സി ബസിനെ തൊട്ടുരുമ്മിയാണ് കാറിന്റെ യാത്ര. നിരന്തരം ഹോണടിച്ചിട്ടും ബസിന് സൈഡ് കൊടുക്കാന്‍ …