കാസര്‍കോട്: പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി കാസര്‍കോട്ടെത്തി. പോക്‌സോ കേസിലെ പ്രതിയായ നടിയാണ് ബുധനാഴ്ച ഉച്ചയോടെയാണ് കാസര്‍കോട്ടെത്തിയത്. ഒരു അഭിഭാഷകനൊപ്പമാണ് നടി കാസര്‍കോട്ടെത്തിയത്. തന്നെ കാസര്‍കോട്ടു വച്ചും അറസ്റ്റു ചെയ്യാന്‍ സാധ്യത ഉണ്ടെന്നും മുന്‍കൂര്‍ ജാമ്യം വേണമെന്നും ആവശ്യപ്പെട്ട് നടി കാസര്‍കോട് ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷ സെപ്തംബര്‍ 30ന് പരിഗണിക്കുന്നതിനായി മാറ്റി വച്ചു.
നടനും കൊല്ലം എം.എല്‍.എ.യുമായ മുകേഷിനും മറ്റു ഏതാനും നടന്മാര്‍ക്കുമെതിരെ പരാതി നല്‍കിയ നടിയാണ് കാസര്‍കോട്ടെത്തി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.