കാസര്‍കോട്: ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള, ഹേരൂര്‍, ബി.സി റോഡിലെ വിട്ടല്‍ നായികിന്റെ മകന്‍ കൃഷ്ണ നായിക് (39)ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴു മണിയായിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് മാതാവ് സരസ്വതി വാതിലില്‍ തട്ടി വിളിച്ചു. പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന് സഹോദരങ്ങള്‍ ചേര്‍ന്ന് വാതില്‍ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് കൃഷ്ണനായികിനെ തൂങ്ങിയ നിലയില്‍ കണ്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുമ്പള പൊലീസ് കേസെടുത്തു.
സഹോദരങ്ങള്‍: മഞ്ജുള, വിജയലക്ഷ്മി, രാജേന്ദ്ര നായിക്, ജനാര്‍ദ്ദനനായിക്.