രണ്ടാം ഭാര്യയും ആണ്‍ കുഞ്ഞിനെ പ്രസവിക്കാത്തതില്‍ പ്രകോപിതനായ യുവാവ് ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ നിലത്തടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഇട്ടാവാനഗറിലാണ് അതിദാരുണമായ സംഭവം നടന്നത്. പ്രതിയായ ബാബുദിവാകര്‍ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തെക്കുറിച്ച് അധികൃതര്‍ വിശദീകരിക്കുന്നത് ഇങ്ങിനെ-”ബാബു ദിവാകറിന് ആദ്യ ഭാര്യയില്‍ രണ്ടു പെണ്‍കുഞ്ഞുങ്ങളാണ്. ആദ്യ ഭാര്യ മരണപ്പെട്ടതോടെ മറ്റൊരു യുവതിയെ രണ്ടാം വിവാഹം ചെയ്തു. ഈ ബന്ധത്തിലും ആദ്യം ജനിച്ചത് പെണ്‍കുഞ്ഞായിരുന്നു. രണ്ടാമത്തെ കുഞ്ഞെങ്കിലും ആണായിരിക്കണമെന്ന് ബാബു ദിവാകര്‍ ഭാര്യയോട് ഗര്‍ഭകാലം തൊട്ടേ പറഞ്ഞിരുന്നുവത്രെ. എന്നാല്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി ഭാര്യ രണ്ടാമത്തെ പ്രസവത്തിലും പെണ്‍കുഞ്ഞിനു ജന്മം നല്‍കി. ഇതോടെ സ്ഥിരം മദ്യപാനിയായി മാറിയ ബാബു ദിവാകര്‍ ഭാര്യയെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം മദ്യലഹിയിലെത്തിയ ഇയാള്‍ ഭാര്യയെ ഉപദ്രവിക്കുകയായിരുന്നു. ഇതിനിടയില്‍ തൊട്ടിലില്‍ കിടന്നു കരഞ്ഞ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയെടുത്ത് നിലത്തടിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്.”