കണ്ണൂര്‍: ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരില്‍ ഒന്നരക്കോടി രൂപ തട്ടിയെടുത്ത നാലംഗ സംഘത്തെ കണ്ണൂരില്‍ അറസ്റ്റു ചെയ്തു. ഏഴിലോട് റോസ് എയ്ഞ്ചല്‍ വില്ലയിലെ എഡ്ഗാര്‍ വിന്‍സന്റിന്റെ 1,00,76,000 രൂപ തട്ടിയെടുത്ത കേസില്‍ ആലപ്പുഴ, ചേര്‍ത്തല, പള്ളിപ്പുറത്തെ സഞ്ജു ഗിരീഷ് (21), പൂച്ചാക്കല്‍ സ്വദേശികളായ സജ്ജാദലി (24), ഇന്ദ്രജിത്ത് (20) എന്നിവരെ കണ്ണൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.വി ജോണിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു.
കണ്ണൂര്‍, പള്ളിക്കുന്ന് സ്വദേശി പി.വി കൃഷ്ണന്റെ പരാതിയില്‍ കര്‍ണ്ണാടക വീരാജ്‌പേട്ട, ദേവനാരിയില്‍ താമസക്കാരനായ ആദര്‍ശ് കുമാറി(23)നെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയാണ് അറസ്റ്റു ചെയ്തത്. പരാതിക്കാരനില്‍ നിന്നു 41 ലക്ഷം രൂപയാണ് അറസ്റ്റിലായ ആദര്‍ശ് കുമാര്‍ തട്ടിയെടുത്തത്. അമിതലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം ഇരകളെ ആകര്‍ഷിച്ചിരുന്നത്.