കണ്ണൂര്‍: ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കാണപ്പെട്ട എം.ഡി.എം.എയുമായി യുവതി അറസ്റ്റില്‍. തലശ്ശേരി കൂയ്യാലിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ ചാലില്‍ സ്വദേശി അമ്പലപ്പറമ്പത്ത് ഹൗസില്‍ കെ. റുബൈദ (37)യെയാണ് തലശ്ശേരി എസ്.ഐ അഖിലും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് തലശ്ശേരി എ.എസ്.പി. ഷെഹന്‍ഷയുടെ നിര്‍ദ്ദേശപ്രകാരമാണ് റുബൈദ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ പൊലീസ് പരിശോധനക്കെത്തിയത്. ഫ്രിഡ്ജിനു അകത്തും അടിയിലുമായി സൂക്ഷിച്ച നിലയില്‍ 10.5 ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്. മയക്കുമരുന്നു നിറയ്ക്കുന്നതിനും തൂക്കുന്നതിനുമുള്ള ഉപകരണങ്ങളും 4800 രൂപയും പൊലീസ് കണ്ടെടുത്തു. ഒരു വര്‍ഷം മുമ്പ് റുബൈദയുടെ സഹോദരി ഹബീബയുടെ വീട്ടില്‍ നിന്നു എക്‌സൈസ് സംഘം കഞ്ചാവും ബ്രൗണ്‍ ഷുഗറും പിടികൂടിയിരുന്നു.