കാസര്‍കോട്: കാര്‍ ഓടിക്കുന്നതിനിടയില്‍ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് വയോധികന്‍ മരിച്ചു. കാസര്‍കോട്, അണങ്കൂരിലെ യശോദ നിലയത്തില്‍ കെ.ബി ദിനേശ് (70)ആണ് മരണപ്പെട്ടത്. ബന്ധുവിനെ റെയില്‍വെസ്റ്റേഷനില്‍ എത്തിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദിനേശ്. കറന്തക്കാട് എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടു. കാര്‍ റോഡരുകില്‍ നിര്‍ത്തി ഓട്ടോയില്‍ കയറി ആശുപത്രിയിലെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍ ലോറി ഡ്രൈവറാണ് ദിനേശ്. ഭാര്യ: നളിനി. മക്കള്‍: നിഹാല്‍, നിഖിത. മരുമകന്‍: സുനില്‍ (മൂവരും ദുബായ്). സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍ (റിട്ട.ഡി.എഫ്.ഒ), പ്രകാശ് (പഞ്ചായത്ത് സെക്രട്ടറി), മനോഹരന്‍ (ഓട്ടോ മെക്കാനിക്ക്), മഹേഷ് (ലോട്ടറിസ്റ്റാള്‍), ജയശ്രീ, വിജയ.