ദുബൈ: ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി 22നു ഞായറാഴ്ച അബു ഹൈല്‍ കെ.എം.സി.സി. പി.എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില്‍ നടക്കും. മൗലൂദ് പാരായണവും ശാഹുല്‍ ഹമീദ് അന്‍വരി മലയിലിന്റെ മദ്ഹുര്‍ റസൂല്‍ പ്രഭാഷണവും ഉണ്ടാവും. പ്രവാചക പ്രകീര്‍ത്തനം കൊണ്ട് പ്രവാസി മണ്ണില്‍ ഇതിഹാസം തീര്‍ത്ത റൗളത്തുല്‍ ജന്ന ബുര്‍ദ സംഘത്തിന്റെ ബുര്‍ദ മജ്ലിസും ഉണ്ടായിരിക്കുന്നതാണ്. ഇന്റര്‍നാഷണല്‍ ഫിറ്റ്നസ് ബോഡി ബില്‍ഡ് ഫെഡറേഷന്‍ അര്‍മേനിയയില്‍ നടത്തിയ അന്താരാഷ്ട്ര ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ദുബൈ സഫാ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്റ്ററും യു.എ.ഇ കെ.എം.സി.സി കാസര്‍കോട് ജില്ലാ കോഡിനേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാനും കാസര്‍കോട് സി.എച്ച് സെന്റര്‍ ഡയറക്റ്റര്‍ ബോര്‍ഡ് അംഗവുമായ ഹനീഫ് മരവയലിന്റെ മകന്‍ അഫ്റാസ് മരവയലിനെ ആദരിക്കും. പരിപാടിയില്‍ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കണമെന്ന് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍, ട്രഷറര്‍ ഡോ. ഇസ്മായില്‍ അഭ്യര്‍ത്ഥിച്ചു.