കാസര്‍കോട്: കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡിലെ ഭാസ്‌കരനഗറില്‍ വീണ്ടും അപകടം. ഓടിക്കൊണ്ടിരിക്കെ മുന്‍ചക്രം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കാര്‍ തലകീഴായി മറിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. മംഗ്‌ളൂരു, കട്ടീല്‍ സ്വദേശികളായ ലീല, മകന്‍ സതീശ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. മുള്ളേരിയയിലുള്ള ബന്ധുവീട്ടില്‍ പോയി സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു അമ്മയും മകനും. അപകടത്തില്‍ ലീലക്കു നിസാര പരിക്കേറ്റു.
രണ്ടര മാസത്തിനുള്ളില്‍ ഭാസ്‌കര നഗറില്‍ ഉണ്ടായ പതിനാറാമത്തെ അപകടമാണ് തിങ്കളാഴ്ച നടന്നതെന്നു നാട്ടുകാര്‍ പറഞ്ഞു.