കാസര്‍കോട്: മൊഗ്രാല്‍, പേരാല്‍ ഹൗസിലെ തെയ്യം കലാകാരന്‍ ശ്രീധര(51)നെ കാണാതായതായി പരാതി. ബന്ധുക്കള്‍ നല്‍കിയ പരാതിയിന്മേല്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സെപ്തംബര്‍ 11 ന് വീട്ടില്‍ നിന്നു പോയതിനു ശേഷം തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു. മൊഗ്രാലിലെ തറവാട് വീട്ടില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്നു ശ്രീധരന്‍