തൃശൂര്‍: വിദ്യാര്‍ത്ഥിനിയുടെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. ആളൂര്‍, വെള്ളാഞ്ചിറ സ്വദേശി ശരത്തി(28)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു ട്യൂഷന്‍ സെന്ററുകളുടെ ഉടമകൂടിയാണ് അറസ്റ്റിലായ ശരത്ത്. ഇയാളുടെ സ്ഥാപനത്തില്‍ ട്യൂഷനെത്തിയ വിദ്യാര്‍ത്ഥിനിയെ 2021 മുതല്‍ മൂന്നു വര്‍ഷക്കാലം നിരവധി തവണ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയുമായിരുന്നുവെന്നാണ് പരാതി. നഗ്നചിത്രങ്ങള്‍ ശരത്തിന്റെ കൈവശം ഉള്ളതിനാല്‍ പെണ്‍കുട്ടി സംഭവം ആരോടും പറഞ്ഞിരുന്നില്ല. പറഞ്ഞാല്‍ ചിത്രങ്ങള്‍ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറഞ്ഞു. പെണ്‍കുട്ടി പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് പീഡനം തുടങ്ങിയത്. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു പെണ്‍കുട്ടി. എഞ്ചിനീയറിംഗ് പഠനത്തിനു പോയപ്പോള്‍ സുഹൃത്തിനോട് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചു. സുഹൃത്തിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.