കണ്ണൂര്‍: ഡ്രൈവിംഗ് പഠിപ്പിക്കാനാണെന്നു പറഞ്ഞ് യുവതിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. 21കാരി നല്‍കിയ പരാതിയില്‍ കേസെടുത്ത തളിപ്പറമ്പ് പൊലീസ് കരിമ്പം, വടക്കേവളപ്പില്‍ ഹൗസിലെ എം.പി അഭിനവി(22)നെ അറസ്റ്റു ചെയ്തു.
സെപ്തംബര്‍ 16ന് ആണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ യുവതിയും അഭിനവും സുഹൃത്തുക്കളാണ്. സൗഹൃദം മുതലെടുത്ത അഭിനവ്, യുവതിയെ ഡ്രൈവിംഗ് പഠിപ്പിക്കാമെന്നു പറഞ്ഞ് കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. കാര്‍ തവറൂര്‍ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ കയറിപ്പിടിക്കുകയായിരുന്നുവെന്നും പിന്നീട് യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.