ഭാര്യയും മക്കളും അടക്കം ആറുപേരെ കൊലപ്പെടുത്തിയ പോക്സോ കേസിലെ പ്രതി രാജ്കുമാർ മരിച്ച നിലയിൽ
ഹൈദരാബാദ്: തെലങ്കാനയിൽ ആറുപേരെ കൊലപ്പെടുത്തിയ പോക്സോ കേസ് പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. രംഗാ റെഡ്ഡി സ്വദേശി രാജ് കുമാറാണ് (35) മരിച്ചത്. ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം തനിക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ പെൺകുട്ടിയെയും അവരുടെ മാതാവിനെയും മുത്തശ്ശിയെയും അവരുടെ വീട്ടിൽ കയറി കൊലപ്പെടുത്തിയിരുന്നു. ശേഷം രക്ഷപ്പെട്ട രാജ് കുമാറിനെ 60 മണിക്കൂറിനു ശേഷമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാജ് കുമാറിന്റെ മൃതദേഹം തന്നെയാണെന്ന് പൊലീസ് കമ്മിഷണർ തരുൺ ജോഷി സ്ഥിരീകരിച്ചു. മൃതദേഹത്തിനു സമീപത്തുനിന്ന് കീടനാശിനിയുടെ …