കൊടിയമ്മ സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; ജനൽ ചില്ലുകൾ തകർത്ത നിലയിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു

, കാസർകോട്: കൊടിയമ്മ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഭാഗമായുള്ള യുപി സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. സ്കൂളിന്റെ ജനൽ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. തിങ്കളാഴ്ച രാവിലെ ജീവനക്കാർ സ്കൂളിൽ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഞായറാഴ്ച രാത്രിയിൽ അക്രമം നടത്തിയതാണെന്ന് സംശയിക്കുന്നു. സ്കൂളിലെ യുപി വിഭാഗം ക്ലാസ് മുറികളുടെ ജനൽ ചില്ലുകളാണ് അക്രമികൾ തകർത്തിരിക്കുന്നത്. പഴയ സാധനങ്ങൾ സൂക്ഷിക്കുന്ന മുറിയിലെ ഉപകരണങ്ങളും വലിച്ചെറിഞ്ഞ് നശിപ്പിച്ച നിലയിലാണ്. സ്കൂൾ പരിസരം രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ താവളമാണെന്ന് നാട്ടുകാർ പറയുന്നു. ഹെഡ്മാസ്റ്റർ പ്രദീപ്, പിടിഎ പ്രസിഡണ്ട് അബ്ബാസ് അലി കൊടിയമ്മ എന്നിവർ കുമ്പള പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page