ചെറുവത്തൂർ: കൃഷിപ്പണിക്കിടെ ബിജെപി പ്രാദേശിക നേതാവ് കുഴഞ്ഞുവീണു മരിച്ചു. പിലിക്കോട് ഗവ. യു.പി. സ്കൂളിന് സമീപത്തെ കെ.ടി.വി മോഹനൻ (59) ആണ് മരിച്ചത്. ഞായറാഴ്ച വീട്ടുപറമ്പിൽ കപ്പകൃഷിക്ക് കൂന കൂട്ടുന്നതിനിടെ കുഴഞ്ഞുവീണ മോഹനനെ ചെറുവത്തൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം തിങ്കളാഴ്ച രാവിലെ സമുദായ ശ്മശാനത്തിൽ നടക്കും. ബി.ജെ.പി. മുൻ തൃ ക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറിയും രാഷ്ട്രീയ സ്വയം സേവക് പ്രവർ ത്തകനുമാണ്. മാവുങ്കാൽ കാംപ്കോയിൽ ചുമട്ടുതൊഴിലാളിയായിരുന്നു.
പരേതരായ വി.വി.ചാത്തുവിന്റെയും കെ.ടി.വി.പാട്ടിയമ്മയുടെയും മകനാണ്. ഭാര്യ: രുക്മിണി. മ ക്കൾ: രാഹുൽ (മർച്ചന്റ്റ് നേവി), ആതിര. മരുമകൻ: രാകേഷ്. സഹോദരി: കെ.ടി.വി.ബാലമണി (മുൻ ദിനേശ് ബീഡി തൊഴിലാളി).







