നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചു; ഒരുകുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം, കാര്‍ പൂര്‍ണമായും തകര്‍ന്നു

ലഖ്‌നൗ: നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ച് കയറി ഒരുകുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. 9 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ 6 മണിയോടെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിന് സമീപം പ്രയാഗ് ദേശീയപാതയിലെ റുമയിലാണ് അപകടം. ഹരിയാന സിര്‍സയില്‍ നിന്ന് ബീഹാറിലേക്ക് പോവുകയായിരുന്നു ഇവര്‍. ഹരിയാനയിലെ സിര്‍സ ദിഗ് ബഡ്ഡിയിലെ ബജ്റംഗ് (45), ബിഹാര്‍ സ്വദേശി ദില്‍കുഷ് കുമാര്‍ (11), ഒരു പെണ്‍കുട്ടി എന്നിവരാണ് മരിച്ചത്. 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. എതിരെ വന്ന ഒരുവാഹനത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നു. മൂന്നുപേര്‍ സംഭവസ്ഥത്തുവച്ചുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിനകത്ത് കുടുങ്ങിയവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ കാന്‍ഷിറാം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മഹാരാജ്പൂര്‍ പൊലീസും ദേശീയപാതാ അധികൃതരും സ്ഥലത്തെത്തി ക്രെയിനിന്റെ സഹായത്തോടെ തകര്‍ന്ന വാഹനം നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page