ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍, മികച്ച കര്‍ഷകന്‍; എങ്കപ്പൂ നായക് 107-ാം വയസില്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍മാരില്‍ ഒരാളായ പനത്തടിയിലെ എങ്കപ്പൂ നായക് അന്തരിച്ചു. 107 വയസായിരുന്നു. വാര്‍ധക്യ സഹജമായ ശാരീരിക ബുദ്ധിമുട്ടുകളാല്‍ വിശ്രമത്തിലായിരുന്നു. ജനാധിപത്യ പ്രക്രിയയിലെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ‘വീട്ടില്‍ വോട്ട്’ സംവിധാനം പ്രയോജനപ്പെടുത്തി തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ചിരുന്നു. ജില്ലാ കളക്ടര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. പനത്തടിയിലെ മികച്ച കര്‍ഷകനായി തെരഞ്ഞെടുത്തിരുന്നു. ബുധനാഴ്ച രാവിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു. ഭാര്യ: പരേതയായ അക്കു ഭായി. മക്കള്‍: …

പത്മശ്രീ പുരസ്‌കാര ജേതാവ് മൂഴിക്കല്‍ പങ്കജാക്ഷി അന്തരിച്ചു; വിടപറഞ്ഞത് നോക്കുവിദ്യ പാവകളിയെ ലോകവേദികളിലേക്ക് എത്തിച്ച കലാകാരി

കോട്ടയം: പത്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കല്‍ പങ്കജാക്ഷി (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോട്ടയം മോനിപ്പള്ളിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. പരമ്പരാഗത കലാരൂപമായ നോക്കുവിദ്യാ പാവകളിയെ ലോകശ്രദ്ധയിലേക്ക് നയിച്ച കലാകാരിയായിരുന്നു. പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണിയായിരുന്നു അവര്‍. ഇവരുടെ അതുല്യമായ സംഭാവനകള്‍ പരിഗണിച്ച് 2020 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ശാരീരിക പ്രയാസം കാരണം ഡല്‍ഹിയിലെത്തി പുരസ്‌കാരം സ്വീകരിക്കാനായില്ല. തുടര്‍ന്ന് കളക്ടര്‍ വീട്ടിലെത്തി സമ്മാനിക്കുകയായിരുന്നു. ഫോക്ലോര്‍ …

ബന്തടുക്ക മാണിമൂല, ശ്രീമല മേഖലകളില്‍ കാട്ടാനകളിറങ്ങി; കൃഷി നശിപ്പിച്ചു; കര്‍ഷകര്‍ ദുരിതത്തില്‍

കാസര്‍കോട്: മാസങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം ബന്തടുക്ക മാണിമൂല, ശ്രീമല മേഖലകളില്‍ കാട്ടാനകളിറങ്ങി. ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമാണ് ശ്രീമലയില്‍ രണ്ടുകാട്ടാനകള്‍ എത്തിയത്. കര്‍ഷകനായ ജോസ് വര്‍ക്കി ശ്രീമലയുടെ തോട്ടത്തിലാണ് നാശം വിതച്ചത്. കൃഷിയിടത്തിലെ കമുകും ഫലവൃക്ഷങ്ങളും മറ്റും കാട്ടാനകള്‍ കുത്തിമറിച്ചും തിന്നു നശിപ്പിച്ചും ഭീതി സൃഷ്ടിക്കുകയാണ്. ദിവസങ്ങളിലായി പ്രദേശത്ത് തമ്പടിച്ച ആനകള്‍ കര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളായ തെങ്ങ്, കവുങ്ങ്, വാഴ, കപ്പ തുടങ്ങിയ നിരവധി വിളകളാണ് …

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു. മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങല്‍ വെല്ലക്കാടന്‍ മുനീറിന്റെ മകന്‍ മുഹമ്മദ് റിസാന്‍ ആണ് മരിച്ചത്. മിക്സ്ചറിലുണ്ടായിരുന്ന കടലയാണ് തൊണ്ടയില്‍ കുടുങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കടല തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ ഉടന്‍ തന്നെ കുന്നുംപുറത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പണം ചോദിച്ചിട്ട് കിട്ടിയില്ല; പിതാവിന്റെ സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

പാലക്കാട് : പണം ചോദിച്ചിട്ട് നൽകാത്തതിനാൽ പിതാവിന്റെ സഹോദരിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. മണ്ണാർക്കാട് ചേറുംകുളം കരിമ്പൻകുന്ന് ആദിവാസി ഉന്നതിയിലെ മാധവിക്കുട്ടിയാണ് കഴുത്തിന് വെട്ടേറ്റ് മരിച്ചത്. കൃത്യം നടത്തിയ ശേഷം പ്രതിയായ ചേറുംകുളം സ്വദേശി ശശി (42) മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. മാധവിയുടെ കഴുത്തിനാണ് ശശി വെട്ടിയത്. ഗുരുതരമായി പരുക്കറ്റ മാധവിയെ പാലക്കാട് ജില്ലാ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. …

ബഹിരാകാശത്തെത്തിയ ആദ്യ മലയാളി; അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് എം എസ് 29 പേടകം ബഹിരാകാശ നിലയത്തിലെത്തി, 8 മാസത്തിന് ശേഷം മടക്കം

അസ്താന: ബഹിരാകാശത്തേയ്ക്ക് എത്തിയ ആദ്യ മലയാളിയായി യുഎസ് സ്പേസ് ഫോഴ്സ് കേണൽ ഡോ. അനിൽ മേനോൻ. അനിലിന്റെ പേടകമായ സോയൂസ് പ്രോഗ്രസ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. ഇന്ത്യൻ സമയം രാത്രി 11.30ന് ബഹിരാകാശ നിലയവുമായി പേടകം ബന്ധിപ്പിച്ചു. പുലർച്ചെ 1.25ന് അനിലും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. കസഖ്‌സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് അനിൽ മേനോൻ ഉൾപ്പെടെയുള്ള മൂന്ന് ബഹിരാകാശ യാത്രികരെ വഹിക്കുന്ന റഷ്യൻ നിർമിത സോയൂസ് എം എസ് 29 പേടകം ഇന്ത്യൻ ചൊവ്വാഴ്ച രാത്രി …

ഇന്നത്തെ പ്രധാന വാർത്തകൾ

അനിൽ മേനോൻ ബഹിരാകാശത്ത്; അഭിമാനമായി മലയാളി സാന്നിധ്യം.​മലയാളി വംശജനായ നാസ ബഹിരാകാശ സഞ്ചാരി ഡോ. അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്നു. കസാഖ്സ്ഥാനിലെ ബൈക്കന്നൂർ ബഹിരാകാശ നിലയത്തിൽ നിന്ന് റഷ്യയുടെ സൊയൂസ് എംഎസ്-29 പേടകത്തിലാണ് അദ്ദേഹം യാത്ര തിരിച്ചത്. പേടകം വിജയകരമായി നിലയവുമായി ബന്ധിപ്പിച്ചു . എട്ടുമാസക്കാലം അദ്ദേഹം അവിടെ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകും. ​ പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ഡൽഹിയിൽ ഇറാൻ പ്രതിനിധിയെ വിളിച്ചുവരുത്തി.​ഹോർമുസ് കടലിടുക്കിന് സമീപം യു.എ.ഇ …

ചില്ലിചിക്കനൊപ്പം കൊടുത്ത നാരങ്ങയിൽ നീര് കുറവ്; ഹോട്ടലിൽ പൊരിഞ്ഞ തല്ല്, ഉടമയുടെ മൂന്നു പല്ലുകൾ നഷ്ടമായി

തൃശ്ശൂർ: ചില്ലിചിക്കനൊപ്പം നൽകിയ നാരങ്ങയ്ക്ക് നീര് കുറവായതിനെ ചൊല്ലി സംഘർഷം. നിരവധി പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് തൃശ്ശൂർ വടക്കാഞ്ചേരി മിണാലൂരിലെ ഹോട്ടലിലാണ് സംഘർഷമുണ്ടായത്. ഉടമക്കും ജീവനക്കാർക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും , ചോദ്യം ചെയ്യാൻ എത്തിയവർക്കും സംഘർഷത്തിൽ പരിക്കേറ്റു. മിണാലൂരിലുള്ള സെലക്റ്റ് ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ ആണ് പ്രശ്നമുണ്ടാക്കിയത്. ചില്ലിചിക്കനൊപ്പം കൊടുത്ത നാരങ്ങയിൽ ആവശ്യമായ നീരില്ല എന്നുപറഞ്ഞ് ബഹളം തുടങ്ങുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ഉടമ പരിഹരിക്കാൻ ശ്രമിച്ചു. ഇതോടെ പ്രശ്നക്കാർ ഹോട്ടലിൽ നിന്നും ഇറങ്ങിപ്പോയി. …

‘കറണ്ട് പോകും’: ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. ഇന്ന് വൈകിട്ട് ഏഴിന് ശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. വൈകുന്നേരം പീക്ക് സമയത്ത് ഭാഗികമായി വൈദ്യുത നിയന്ത്രണമാണ് കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്.  മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതിനാലും വൈദ്യുതി ആവശ്യകത വർദ്ധച്ചതിനാലാണ് നിയന്ത്രണം വേണ്ടിവരുന്നത്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ …

വിയറ്റ്‌നാമിലെ ബോട്ടപകടം: മരണപ്പെട്ട മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്‌കാരം നാളെ

കൊല്ലം: വിയറ്റ്‌നാം ബോട്ട് അപകടത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ സംസ്‌കാരം നാളെ നടക്കും. കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലോവേനി തോമസ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാരായ പി സി വിഷ്ണുനാഥ്, സി പി ജോണ്‍ എന്നിവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. മൃതദേഹങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനായി മാറ്റി. ബുധനാഴ്ച രാവിലെ 10 മണി മുതല്‍ കൊട്ടാരക്കര മാര്‍ത്തോമ വലിയപ്പള്ളിയിലെ ജൂബിലി ചാപ്പലില്‍ പൊതുദര്‍ശനത്തിന് …

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ച്; വെന്ത് ‘പാകമായ’ നിലയില്‍: ഹോട്ടല്‍ അടച്ചു

കൊച്ചി: ഹോട്ടലില്‍നിന്നു വാങ്ങിയ മുട്ടക്കറിയില്‍നിന്ന് ഒച്ച്. ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് നല്‍കി നഗരസഭ. വടക്കന്‍ പറവൂരിലെ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തുള്ള ചായപ്പീടിക’ ഹോട്ടലില്‍ നിന്ന് വാങ്ങിയ മുട്ടക്കറിയിലാണ് ഒച്ചിനെ കണ്ടെത്തിയത്. പറയക്കാട് സ്വദേശി അഖില്‍ ഓണ്‍ലൈനായാണ് കറി വാങ്ങിയത്. കറിയില്‍ ഒച്ച് വെന്ത നിലയിലായിരുന്നു. വീട്ടിലെ കുട്ടികള്‍ ഉള്‍പ്പെടെ കറി കഴിച്ചുതുടങ്ങിയ ശേഷമാണ് ഒച്ചിനെ കണ്ടത്. തുടര്‍ന്ന് അഖില്‍ ഹോട്ടലിന്റെ ബില്ലും കറിയുടെ ഫോട്ടോയും സഹിതം ഭക്ഷ്യസുരക്ഷ വിഭാഗത്തിനു പരാതി നല്‍കി. സമൂഹ മാധ്യമങ്ങളില്‍ ഒച്ചിന്റെ ദൃശ്യങ്ങള്‍ …

പൊലീസ് പിടികൂടാതിരിക്കാന്‍ പൊതുസ്ഥലത്ത് ഇറങ്ങുന്നത് ബുര്‍ഖ ധരിച്ച്; കുപ്രസിദ്ധ ക്രിമിനല്‍ സുര്‍മോ ഇമ്രാന്‍ പിടിയില്‍, പ്രതിക്കെതിരെ 23 കേസുകള്‍

ഉള്ളാള്‍: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പൊലീസിന്റെ പിടിയിലായി. ഉള്ളാള്‍ മേലങ്ങാടി ദര്‍ഗ റോഡില്‍ താമസിക്കുന്ന സുര്‍മോ ഇമ്രാന്‍ എന്ന ഇമ്രാന്‍ ആണ് അറസ്റ്റിലായത്. മംഗളൂരു നഗരത്തിലും ഉഡുപ്പി ജില്ലയിലുമായി 23 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇമ്രാന്‍. കൊലപാതകം, കലാപം, കവര്‍ച്ച, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി കേസുകളില്‍ ഇയാള്‍ക്കെതിരെ അറസ്റ്റുവാറണ്ടും ഉണ്ട്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും മുങ്ങി നടക്കുകയായിരുന്ന ഇയാളെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ അഞ്ചുവര്‍ഷമായി പൊലീസ് ഉദ്യോഗസ്ഥരുടെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ …

ഉദുമയില്‍ യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം പാസായി, പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി

കാസര്‍കോട്: ഉദുമ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. പ്രസിഡന്റിനെതിരേ യു.ഡി.എഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് ഇത്. സി.പി.എമ്മിലെ പി.വി. രാജേന്ദ്രനെതിരേയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 11 നെതിരെ 12 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരത്തെടുപ്പ് നടക്കും വരെ വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുല്ലയ്ക്കായിരിക്കും പ്രസിഡന്റിന്റെ ചുമതല. ഉദുമയില്‍ യു.ഡി.എഫിന് 12-ഉം എല്‍.ഡി.എഫിന് 11-ഉം അംഗങ്ങളുണ്ട്. ബാലറ്റ് പേപ്പറിന്റെ പിറകില്‍ ഒപ്പില്ലാത്തതിനാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി എന്‍. ചന്ദ്രന്റെ വോട്ട് അസാധുവായിരുന്നു. …

ജയിലില്‍ നിന്ന് സത്യപ്രതിജ്ഞ സംസ്ഥാനത്ത് ആദ്യം; സത്യവാചകം ചൊല്ലിക്കൊടുത്ത് മേയര്‍, ചരിത്രം കുറിച്ച് സുഗതന്‍

തൃശൂര്‍: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറായി ബിജെപിയിലെ ആര്‍ സുഗതന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ടിന്റെ മുറിയില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മേയര്‍ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലാണ് സുഗതന്‍ സത്യപ്രതിജ്ഞ ചെയ്തത്. മേയര്‍ വി വി രാജേഷ്, കോര്‍പ്പറേഷന്‍ സെക്രട്ടറി, ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള രാജേഷ് കുമാര്‍ എന്നിവരാണ് ഡയസില്‍ ഇരുന്നത്. തിരുവനന്തപുരം വാഴോട്ടുകോണം കൗണ്‍സിലറായ സുഗതന്‍ കാപ്പാ കേസില്‍ തടവിലായി വിയ്യൂര്‍ …

പെരുമ്പാവൂരില്‍ ആശാ പ്രവര്‍ത്തകയ്ക്ക് നേരെ പീഡന ശ്രമം; പ്രതി മോഷണത്തിനായി വീട്ടില്‍ കയറിയത് നഗ്‌നനായി

കൊച്ചി: പെരുമ്പാവൂരില്‍ ആശാ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമം. വീട്ടില്‍ മോഷണത്തിനെത്തിയ യുവാവാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നഗ്‌നനായാണ് യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറിയതെന്ന് യുവതി പറയുന്നു. പരാതിയില്‍ പെരുമ്പാവൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായി. ജൂലൈ 10 ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശാവര്‍ക്കറായ യുവതി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മുന്‍ വാതില്‍ ചവിട്ടിപ്പൊളിച്ച നിലയിലായിരുന്നു. തുടര്‍ന്ന് വീടിനുളളില്‍ കയറിയപ്പോള്‍ വീടിനകത്തെ സാമഗ്രിയെല്ലാം വാരിവലിച്ചിട്ട നിലിയിലായിരുന്നു. മറ്റൊരു മുറിയിലെത്തി നോക്കിയപ്പോള്‍നഗ്‌നനായ ഒരാള്‍ മോഷണം നടത്താന്‍ …

മുട്ട വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം, മുട്ടയെടുത്തെറിഞ്ഞു; കയ്യാങ്കളിക്കിടെ റോഡിലേക്ക് തലയടിച്ചു വീണ ആള്‍ക്കു ദാരുണാന്ത്യം

മലപ്പുറം: കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കത്തിനിടെ റോഡില്‍ തലയിടിച്ചുവീണ ആള്‍ മരിച്ചു. മലപ്പുറം മുന്നിയൂര്‍ കുന്നത്ത് പറമ്പ് സ്വദേശി ഫൈസല്‍ ആണ് മരിച്ചത്. സംഭവത്തില്‍ കുന്നത്ത് പറമ്പ് സ്വദേശി ലത്തീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് കോഴിമുട്ട വാങ്ങാനെത്തിയതായിരുന്നു ഫൈസലും ലത്തീഫും. ഇതിനിടയില്‍ വാക്കുതര്‍ക്കം ഉണ്ടായി. ലത്തീഫ് വാഹനമെടുത്ത് പോകുമ്പോള്‍ ഫൈസല്‍ അയാള്‍ക്ക് നേരെ കോഴിമുട്ട എറിഞ്ഞു. ദേഹത്ത് കൊണ്ട ലത്തിഫ് പ്രകോപിതനായി വാഹനം നിര്‍ത്തി പുറത്തിറങ്ങി. തുടര്‍ന്നുണ്ടായ അടിപിടിയില്‍ …

കടന്നല്‍ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കടന്നല്‍ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. പയ്യാവൂര്‍ പൈസക്കരി സ്വദേശി പാത്തിക്കുളങ്ങര സജി ജോസഫ് (57)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് വീടിനടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങയിടാന്‍ കയറിയപ്പോഴാണ് കടന്നല്‍ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ നാട്ടുകാര്‍ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നിലവഷളായതിനെ തുടര്‍ന്ന് രാത്രി കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടുകൂടി മരണം സംഭവിക്കുകയായിരുന്നു. പാത്തിക്കുളങ്ങര ജോസഫിന്റെയും മറിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: റമ്മി റോസമ്മ(പാട്ടത്തില്‍ കുടുംബാംഗം). മക്കള്‍: നിധിന്‍, …

ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം തുടങ്ങി; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, എട്ട് പേർക്ക് പരിക്ക്

ടെഹ്‌റാന്‍: ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം. ക്രൂയിസ് മിസൈൽ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആക്രമണത്തെ യു.എ.ഇ പ്രതിരോധ മന്ത്രാലയം ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണിതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.ഒമാന്റെ പ്രാദേശിക സമുദ്രാതിർത്തിയിലെ ഹോർമുസ് കടലിടുക്കിന്റെ തെക്കൻ ഭാഗത്തുകൂടി സഞ്ചരിച്ചിരുന്ന ‘മൊംബാസ’, …