കാഞ്ഞങ്ങാട്: രസിക ശിരോമണി കോമൻ നായരുടെ പേരിലുള്ള രസിക ശിരോമണി പുരസ്‌കാരം പ്രശസ്‌ത നാടക നടനും നാടക പ്രവർത്തകനുമായ ഉദിനൂർ ബാലഗോപാലന് ലഭിച്ചു. 15,000 രൂപയും കാനായി കുഞ്ഞിരാമൻരൂപകൽപ്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. തിയറ്റർ ഗ്രൂപ്പ് കാഞ്ഞങ്ങാട് നൽകുന്ന അഞ്ചാമത് അവാർഡാണിത്. ആഗസ്റ്റ് 9ന് വൈകിട്ട് 6 ന് കാഞ്ഞങ്ങാട് ടൗൺ ഹാളിൽ അവാർഡ് വിതരണം നടക്കും. എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ഡോ. സി ബാലൻ, എൻ മണിരാജ്, രവീന്ദ്രൻ നീലേശ്വരം, സി.നാരായണൻ, ബാലൻ പാക്കം
സംബന്ധിച്ചു.








