യുവതി മരിച്ച നിലയിൽ; ശരീരം മുഴുവൻ രക്ത പാടുകൾ, വീട്ടിൽ കണ്ട ആണ്‍ സുഹൃത്ത് പിടിയിൽ

പത്തനംതിട്ട: യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കോട്ടമുകള്‍ സ്വദേശിനി ഷെഹന (31) ആണ് മരിച്ചത്. കോവണിപ്പടിയില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തുക യായിരുന്നു. ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു യുവതി. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ഷെഹനയുടെ വീട്ടില്‍ നിന്നും ബഹളം കേട്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ അടൂര്‍ നഗരസഭ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു. കൗണ്‍സിലറും നാട്ടുകാരും വീടിനുള്ളിലുണ്ടായിരുന്ന ആണ്‍ സുഹൃത്തിനോട് കതക് തുറക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ അടൂര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. മരിച്ച ഷെഹനയുടെയും യുവാവിന്റെയും ദേഹത്ത് മുറിവും രക്തപാടുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്നും പൊലീസ് പറഞ്ഞു.

.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page