ഞാണിക്കടവിലെ റിട്ട.പ്രധാന അദ്ധ്യാപിക എന്‍ കെ നിര്‍മ്മല അന്തരിച്ചു; സംസ്‌കാരം നാളെ

നീലേശ്വരം: പടന്നക്കാട് ഞാണിക്കടവിലെ റിട്ട. പ്രധാന അദ്ധ്യാപിക എന്‍ കെ നിര്‍മ്മല(61) അന്തരിച്ചു. ഭര്‍ത്താവ്: ടി. മനോഹരന്‍ (റിട്ട.സര്‍വ്വേ സൂപ്രണ്ട്). മക്കള്‍: മിഥുന്‍ മനോഹരന്‍(യുനൈറ്റഡ് സ്പിരിറ്റ്‌സ്, ഹസന്‍), ജിതിന്‍ മനോഹരന്‍ (ഫ്‌ളിപ്പ് കാര്‍ട്ട് പ്രോഡക്ട് ഡിസൈനര്‍, ബംഗളൂരു). മരുമകള്‍: റിന്‍സി(കണ്ണൂര്‍). സഹോദരങ്ങള്‍: എന്‍ കെരാജന്‍(കൃഷി), എന്‍ കെബാബു(അധ്യാപകന്‍, മാസ്റ്റര്‍ ട്രെയിനര്‍ കൈറ്റ് കാസര്‍കോട്), എന്‍ കെ ഷാജി(ഓട്ടോ ഡ്രൈവര്‍). സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണി സമുദായ ശ്മശാനം കൊട്രച്ചാല്‍.

എടിഎമ്മില്‍ നിന്ന് എത്ര തവണ വേണമെങ്കിലും പണം പിന്‍വലിക്കാം, ചാര്‍ജ് ഈടാക്കില്ല; ഈ ഓഫര്‍ ഈ നാലുദിവസം മാത്രം

കൊച്ചി: പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ബാങ്കുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും. ഇതുസംബന്ധിച്ച തീരുമാനം ബാങ്കേഴ്‌സ് സമിതി സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ട്. എടിഎമ്മില്‍ പണം ഉറപ്പാക്കാനും നിര്‍ദേശമുണ്ട്. എടിഎമ്മുകളില്‍ പണം നിറയ്ക്കാനുള്ള സംവിധാനങ്ങള്‍ ബാങ്കുകള്‍ ചെയ്തു കഴിഞ്ഞു. തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ സമരം നടക്കുന്ന ദിവസങ്ങളില്‍ എത്ര തവണ എടിഎമ്മിലൂടെ പണം പിന്‍വലിച്ചാലും ട്രാന്‍സാക്ഷന്‍ ചാര്‍ജ് ഈടാക്കില്ലെന്ന് ബാങ്കുകള്‍ വ്യക്തമാക്കി. എടിഎം സേവനം പരിധിയില്ലാതെ ഉപയോഗിക്കാം. മറ്റു ബാങ്കുകളുടെ എടിഎം സേവനം ഉപയോഗിച്ചാലും ചാര്‍ജ് ഈടാക്കില്ല. ഓണ്‍ലൈന്‍ …

കല്‍പറ്റ നാരായണന്‍ സാഹിത്യ അക്കാദമി തലപ്പത്തേക്ക്, ജി വേണുഗോപാല്‍ സംഗീത നാടക അക്കാദമി ചെയര്‍മാനാകും

തിരുവനന്തപുരം: കല്‍പറ്റ നാരായണനെ സാഹിത്യ അക്കാദമി ചെയര്‍മാനായി പരിഗണിച്ച് യുഡിഎഫ് സര്‍ക്കാര്‍. ജി വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായും കെഎസ്എഫ്ഡിസി ചെയര്‍മാനായി നടന്‍ പ്രേംകുമാറിനേയും നിയമിക്കും. നിര്‍മ്മാതാവ് എം രഞ്ജിത് ചലചിത്ര ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ആയേക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് മാറ്റിയ പ്രേംകുമാറിന് കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സ്ഥാനം നല്‍കിയിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍.കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി എം.പി സുരേന്ദ്രനെ പരിഗണിച്ചു. ആലപ്പി അഷറഫ് കെഎസ്എഫ്ഡിസി വൈസ് ചെയര്‍മാന്‍ ആവും. കേരള …

എംഡിഎംഎ കേസിലെ പ്രതിയായ അധ്യാപിക കീര്‍ത്തനയ്ക്ക് കുത്തേറ്റു; സംഭവം വടകര പൊലീസ് സ്റ്റേഷനില്‍

വടകര: എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീര്‍ത്തനയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് സംഭവം. പങ്കാളി ബിനീഷാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കീര്‍ത്തനയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീര്‍ത്തനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് അശുപത്രിയിലേക്ക് മാറ്റും. പൊലീസ് സ്റ്റേഷനില്‍ വച്ച് തന്നെ പ്രതി ബിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞ കീര്‍ത്തന ഇതിനിടയിലാണ് എം ഡി എം എ …

‘ഇ-ചെല്ലാന്‍’ എന്ന തരത്തില്‍ വ്യാജ എസ്.എം.എസിനെ സൂക്ഷിക്കുക; ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം പോകും, ഫോണ്‍ ഹാക്കാകും

തിരുവനന്തപുരം: വാഹന ഉടമകളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പുകളും സജീവമായി. യഥാര്‍ത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന ഇ-ചെല്ലാന്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ എസ്.എം.എസ് അയച്ച് പണം കൈക്കലാക്കുന്ന പുതിയ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് അറിയിച്ചു.സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് അയച്ച സന്ദേശമാണെന്ന് തോന്നിക്കുന്ന തരത്തില്‍ അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ചാണ് തട്ടിപ്പ് ആരംഭിക്കുന്നത്. എസ് എം എസ് വഴി ലഭിക്കുന്ന ലിങ്ക് തുറക്കുമ്പോള്‍ ഔദ്യോഗിക മോട്ടോര്‍ …

തൃക്കരിപ്പൂരിൽ ബൈക്ക് കവർച്ച: അതിഥിത്തൊഴിലാളി പിടിയിൽ

തൃക്കരിപ്പൂർ: മോഷ്ടിച്ചബൈക്കിന്റെ താക്കോൽ ഉപയോഗിച്ചു മറ്റൊരു ബൈക്ക് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടി. പിന്നീട് ചന്തേര പൊലീസിന് കൈമാറി. കഴിഞ്ഞദിവസം തൃക്കരിപ്പൂരിലെ വൾവക്കാട്ടും ഉടുമ്പുന്തലയിലുമാണ് ബൈക്ക് മോഷണശ്രമം നടന്നത്. ആയിറ്റിയിലെ കെ.ചന്ദ്രൻ്റെ ബൈക്കാണു മോഷണം പോയത്. വൾവക്കാട്ട് റോഡരികിൽ ബൈക്ക് നിർത്തിയിട്ട ശേഷം തൊട്ടടുത്ത പറമ്പിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കു ഭക്ഷണം കൊടുത്തു തിരിച്ചുവരുന്നതിനിടെയാണു ബൈക്ക് കാണാതായത്. താക്കോൽ ബൈക്കിൽത്തന്നെ വച്ചായിരുന്നു പോയത്. അതിനാൽ കള്ളന് മോഷണം എളുപ്പമാക്കി. പിന്നീട് ഉടുമ്പുന്തല പുനത്തിൽ പ്രദേശത്തു നിർത്തിയിട്ട …

നവമാധ്യമങ്ങള്‍ വഴി ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിച്ചു; പരക്കെ പ്രതിഷേധം, സുഭാഷ് തന്ത്രി പൊലീസ് കസ്റ്റഡിയില്‍

മൂവാറ്റുപുഴ: നവമാധ്യമങ്ങളിലൂടെ ശ്രീനാരായണ ഗുരുദേവനെ മ്ലേച്ഛമായ ഭാഷയില്‍ അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ മൂവാറ്റുപുഴ കല്ലൂര്‍ പേരാമംഗലം നാഗരാജ ക്ഷേത്രം ട്രസ്റ്റ് തന്ത്രി കെ.വി. സുഭാഷിനെ (57) പൊലീസ് കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ കല്ലൂരിലെ ക്ഷേത്രവളപ്പില്‍ നിന്ന് വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് കല്ലൂര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ സിബി തോമസ്, എസ്.ഐ. എസ്. കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ സാഹസികമായി പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ തുടര്‍നടപടികള്‍ക്കായി എറണാകുളം സൈബര്‍ പൊലീസിന് കൈമാറി. സുഭാഷ് തന്ത്രിയെന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. കോട്ടയം …

ഇന്നത്തെ പ്രധാന വാർത്തകൾ

ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും ആണവ ചർച്ചകൾക്കുമായി 7 ദിവസത്തെ കരാർ പദ്ധതി ഇറാൻ മുന്നോട്ടുവെച്ചു. എന്നാൽ യു.എസ് ഉപരോധങ്ങളും ആക്രമണങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ മേഖലയിൽ ആശങ്ക നിലനിൽക്കുന്നു. ഐക്യരാഷ്ട്രസഭാ വേദിയിൽ യു.എസ് നിലപാടുകൾക്കെതിരെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ശക്തമായി പ്രതികരിച്ചു. അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ പല രാജ്യ പ്രതിനിധികളും സഭ ബഹിഷ്കരിക്കുകയും പുറത്ത് വൻ പ്രതിഷേധം നടക്കുകയും ചെയ്തു. ​പ്രമുഖ ആഗോള നയതന്ത്ര ചർച്ചകൾക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്കയിലെത്തി …

വീട്ടിലെ നോട്ടുകെട്ടുകളും ആഭരണങ്ങളും പ്രദര്‍ശിപ്പിച്ച് റീലുകള്‍ പോസ്റ്റ് ചെയ്തു; മോഷ്ടാവും ഇത് കണ്ടു, യൂട്യൂബറുടെ വീട്ടില്‍ നിന്ന് മോഷണം പോയത് 118 പവന്‍ സ്വര്‍ണം

തിരുവനന്തപുരം: സ്വര്‍ണാഭരണങ്ങളും നോട്ടുകെട്ടുകളും പ്രദര്‍ശിപ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ റീലുകള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറുടെ വീട്ടില്‍ വന്‍കവര്‍ച്ച. തമിഴ്നാട് നാഗർകോവിലിനുസമീപം തമ്മട്ടുകോണത്ത് വിഐപി ഗാർഡനിൽ താമസക്കാരനായ പ്രശസ്ത യൂട്യൂബർ ദമ്പതിമാരായ വിനോദ് കുമാറിന്‍റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം നടന്നത്. നടന്നത്. വീട്ടിലുണ്ടായിരുന്ന 118 പവന്‍ സ്വര്‍ണം മോഷ്ടാവ് കവർന്നു. വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും നോട്ടുകെട്ടുകളുമായി പൂജാമുറിയില്‍ ഇരിക്കുന്ന റീല്‍ കഴിഞ്ഞ ദിവസമാണ് മധുമിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കുടുംബത്തിന്റെ സമ്പാദ്യം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള വീഡിയോക്ക് താഴെ നിരവധി പേര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുകയും …

കോത്തായിമുക്കിൽ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ ചെറുവത്തൂര്‍ സ്വദേശിനി മരിച്ചു

പയ്യന്നൂർ: കോത്തായിമുക്കിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. കാസർകോട് ചെറുവത്തൂര്‍ കുട്ടമത്തെ കഞ്ചിയില്‍ വിനോദിനി (51) യാണ് മരിച്ചത്. ഈ മാസം 15 ന് ഉച്ചയ്ക്ക് 2 മണിക്ക് കോത്തായിമുക്ക് പെന്റ് ഹോട്ടലിന് മുന്നില്‍ വച്ചായിരുന്നു അപകടം. പയ്യന്നൂരിലേക്ക് പോകുകയായിരുന്ന വിനോദിനി സഞ്ചരിച്ച സ്‌കൂട്ടിയില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നലോറി ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ വിനോദിനിയെ ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ മരിച്ചു. …

മൂന്ന് വയസ്സുകാരിയെ 60-കാരന് വിവാഹം കഴിച്ചു നല്‍കിയത് 25 ലക്ഷത്തിന്! പെണ്‍കുട്ടിയുടെ മൂത്ത സഹോദരി കൊല്ലപ്പെട്ടത് രണ്ടാഴ്ച മുന്‍പ്, കേസെടുത്തതോടെ 60 കാരന്‍ ഒളിവില്‍

ഇസ്ലാമാബാദ്: മൂന്ന് വയസ്സുമാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെ 60 വയസുകാരനായ വൃദ്ധന് വിവാഹം കഴിച്ചുനല്‍കാനായി പിതാവ് തന്നെ വിറ്റു. പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ അതിര്‍ത്തി നഗരമായ ചമനിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് പിടികൂടിയെങ്കിലും സംഭവം വലിയ വിവാദമായതോടെ പെണ്‍കുട്ടിയെ പണത്തിന് പകരം സ്വന്തമാക്കാന്‍ ശ്രമിച്ച സലാ ഉദ്ദീന്‍ എന്ന 60-കാരന്‍ ഒളിവില്‍ പോയി. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ അതിക്രമത്തിനെതിരെ കടുത്ത നിലപാടാണ് ബലൂചിസ്ഥാന്‍ പൊലീസ് കൈക്കൊണ്ടിരിക്കുന്നത്. ഒളിവില്‍ കഴിയുന്ന സലാ ഉദ്ദീനെ …

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നും നാളെ ശനിയാഴ്ച ലഭിക്കുന്ന ഒ പി സേവനങ്ങള്‍ അറിയാം

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും നാളെ ശനിയാഴ്ച (26-09-26) ലഭിക്കുന്ന ഒ പി സേവനങ്ങളും ഡ്യൂട്ടിയിൽ ഉണ്ടാകുന്ന  ഡോക്ടർമാരുടെ വിവരങ്ങളും താഴെ കൊടുക്കുന്നു 👇🏻

സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന് അന്‍സിബയുടെ പരാതി; നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

കൊച്ചി: അന്‍സിബ ഹസനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദ്ദേശം. പാലാരിവട്ടം പൊലീസിന് മജിസ്ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. നടി അന്‍സിബ ഹസന്റെ സ്വകാര്യ അന്യായത്തിലാണ് നടപടി വന്നത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് മജിസ്ട്രേറ്റ് കോടതിയുടെ പുതിയ തീരുമാനം.നടി ലക്ഷ്മി പ്രിയക്കെതിരായ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിക്കുന്നതും വ്യക്തിപരമായി മാനഹാനിയുണ്ടാക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് അന്‍സിബയുടെ പരാതി. …

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരും; അഞ്ചിടത്ത് യെല്ലോ അലേര്‍ട്ട്, നാളെ മുതല്‍ മഴയ്ക്ക് ശമനം

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നിലനില്‍ക്കുന്നു. നാളെ മുന്നറിയിപ്പൊന്നുമില്ല. ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുന്നതോടെ സംസ്ഥാനത്ത് മഴയുടെ ശക്തിയും കുറയുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ഛത്തീസ്ഗഢിനും തെക്കന്‍ ഒഡിഷയ്ക്കും മുകളിലായി തീവ്ര ന്യൂനമര്‍ദ്ദം തുടരുകയാണ്. ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള – കര്‍ണാടക – …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; സംഭവം പുറത്തറിഞ്ഞത് കൗണ്‍സിലിങിനിടെ, മൂന്നുപേര്‍ അറസ്റ്റില്‍, പിടിയിലായവരില്‍ 16 കാരനും

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പ്രതികളായ ആദില്‍ (19), ജാരിബ് (19), പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി എന്നിവരെ കഴിഞ്ഞദിവസം പിടികൂടി റിമാന്‍ഡ് ചെയ്തു. മണ്ണന്തല പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ളവരാണ് പ്രതികള്‍. ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയും വിദ്യാര്‍ഥികളും വ്യത്യസ്ത സ്‌കൂളുകളിലാണ് പഠിക്കുന്നത്.പ്രതികളില്‍ ഒരാളുടെവീട്ടില്‍ വച്ചായിരുന്നു പീഡനം. രണ്ടുദിവസം മുമ്പ് സ്‌കൂളില്‍ കൗണ്‍സിലിങ് നടത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. സംഭവത്തില്‍ പരാതി സ്വീകരിച്ച മണ്ണന്തല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണച്ചുമതല.

കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ചെറുവത്തൂരില്‍; നാളെ പതാക ഉയരും

ചെറുവത്തൂര്‍: കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം നാളെ മുതല്‍ മൂന്നുദിവസങ്ങളിലായി തിമിരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥകള്‍ നാളെ രാവിലെ ആരംഭിക്കും. വൈകുന്നേരം ആറു മണിക്ക് സംഘാടക സമിതി ചെയര്‍മാന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണന്‍ പതാക ഉയര്‍ത്തും. ഞായറാഴ്ച രാവിലെ 10ന് ഗോപിനാഥന്‍ നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വി. .സി മമ്മദ് കോയ …

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കാസര്‍കോട് ബ്രാഞ്ചിന് പുതിയ ഭാരവാഹികളായി

കാസര്‍കോട്: ഐ എം എ ഹാളില്‍ നടന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കാസര്‍കോട് ബ്രാഞ്ച് ജനറല്‍ ബോഡി യോഗം പുതിയ സംഘടനാ ഭാരവാഹികളെ തെരെഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡന്റ് ഡോ. രേഖാ റൈ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ ഡോ.നാരായണ നായിക്, സെക്രട്ടറി ഡോ.അണ്ണപ്പ കാമത്ത്, ഡോ.സുന്ദര ആനമജല്‍, ഡോ.ഹരി കിരണ്‍ ബംങ്കേര തുടങ്ങിയവര്‍ സംസാരിച്ചു. റിട്ടേണിംഗ് ഓഫീസര്‍ ഡോ.ജനാര്‍ദ്ദന നായിക് സിഎച്ച് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളെ ഐക്യകണ്‌ഠേന തെരെഞ്ഞെടുത്തു. പ്രസിഡന്റ്: ഡോ.എ ജമാല്‍ അഹ്‌മദ്. …

നഴ്‌സിങ് വിദ്യാര്‍ഥിനി വീടിന് പുറത്ത് മരിച്ചനിലയില്‍; മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതികളെ തിരയുന്നു

ഹൈദരാബാദ്: നഴ്‌സിങ് വിദ്യാര്‍ഥിനിയെ വീടിന് പുറത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തെലങ്കാന വെങ്കണ്ണപാലം സ്വദേശിനിയും ഖമ്മത്തെ സ്വകാര്യ കോളേജില്‍ ആദ്യവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയുമായ ഹരിണി(18) ആണ് മരിച്ചത്. ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.അവധിക്കാലമായതിനാല്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹരിണി വീട്ടിലെത്തിയത്. ഹരിണിയും സഹോദരിയും മാതാവ് രാജേശ്വരിയും മാത്രമാണ് വീട്ടിലുള്ളത്. ഹരിണിയുടെ പിതാവ് നേരത്തേ മരിച്ചിരുന്നു.കൂലിപ്പണിക്കാരിയായ രാജേശ്വരി ചൊവ്വാഴ്ച ജോലി കഴിഞ്ഞെത്തിയപ്പോള്‍ ഹരിണിയെ വീട്ടിനുള്ളില്‍ …