കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വലിയ ഇടിവ് രേഖപ്പെടുത്തി. ഒറ്റദിവസം കൊണ്ട് പവന് 560 രൂപയും കുറഞ്ഞതോടെ പത്തുമാസത്തിന് ശേഷം പവന്‍വില 1,00,000 രൂപയ്ക്ക് താഴെയെത്തി. ഇതോടെ വിപണിയില്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12,470 രൂപയും പവന് 99,760 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം, ഇന്ന് വിപണി തുടങ്ങിയപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ ട്രോയ് ഔണ്‍സിന് 1.59 ഡോളര്‍ കൂടി 3,869.41 ഡോളറാണ് വില. സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരുലക്ഷം കടന്നത് 2025 ഡിസംബര്‍ 23നാണ്. അന്ന് രാവിലെ ഒറ്റയടിക്ക് 1,760 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ (22 കാരറ്റ്) സ്വര്‍ണത്തിന്റെ വില 1,01,600 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 12,700 രൂപയായിരുന്നു അന്നത്തെ നിരക്ക്. 2026 ജനുവരി 29ന് പവന്‍വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോഡ് നിരക്കായ 1,31,160 രൂപ വരെ എത്തിയത്. ജനുവരി അഞ്ചിന് ശേഷം ആദ്യമായാണ് 22 കാരറ്റ് സ്വര്‍ണവില ഇന്ന് വീണ്ടും 1,00,000 രൂപയ്ക്ക് താഴെയെത്തുന്നത്.








