കാസര്‍കോട്: മംഗളൂരുവിലെ ആക്സിസ് ബാങ്ക് മാനേജറായ യുവാവ് ഭാര്യവീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. ബംബ്രാണ അമ്പിലടുക്കം സ്വദേശി അഖില്‍ ആള്‍വ(32) ആണ് മരിച്ചത്. ഭാര്യ മധുശ്രീയുടെ ബേക്കൂരിലെ വീട്ടില്‍ വച്ചാണ് സംഭവം. മധുശ്രീയുടെ പിതാവ് ബംഗളുരുവില്‍ നിന്ന് വീട്ടില്‍ എത്തിയിരുന്നു. ഇതറിഞ്ഞ് മംഗളൂരുവില്‍ താമസിക്കുന്ന ഇരുവരും തിങ്കളാഴ്ച വൈകീട്ട് ബേക്കൂരിലെ വീട്ടിലേക്ക് പോയിരുന്നു. രാത്രിയില്‍ കുടുംബാംഗങ്ങളോട് സംസാരിച്ചിരിക്കെ അഖില്‍ വീട്ടിനകത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്കാരം നടത്തും. അമ്പിലടുക്കത്തെ കൃഷ്ണ ആള്‍വയുടെയും ചന്ദ്രാവതിയുടെയും മകനാണ്. സഹോദരന് അശോക ആള്‍വ.







