കാസര്‍കോട്: നുള്ളിപ്പാടിയിലെ വീട്ടില്‍ നടന്ന റെയ്ഡില്‍ എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കള്‍ അറസ്റ്റിലായി. നുള്ളിപ്പാടിയിലെ റാബിയത്ത്(39), ചൂരിയിലെ എഐ ഫര്ഹാന്(30), ഹിദായത്ത് നഗറിലെ മുഹമ്മദ് സാദിഖ്(32) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെ ഡാന്‍സാഫ് ടീമും കാസര്‍കോട് ടൗണ്‍പൊലീസും ചേര്‍ന്നാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.







