ദേശീയപാത നിര്‍മ്മാണം മെല്ലെപ്പോക്കില്‍; ചെര്‍ക്കളയിലെ മുസ്ലിംലീഗ് ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കാണും

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണം മെല്ലെപ്പോക്കില്‍ പ്രതിഷേധിച്ച് സമരാഹ്വാനം നടത്തി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. ചെങ്കള പഞ്ചായത്ത് പ്രവര്‍ത്തക സമിതിയോഗം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ സി.ടി. അഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജലീല്‍ എടതുംകടവ് അധ്യക്ഷത വഹിച്ചു.
ചെര്‍ക്കളയിലെ ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന ദുര്‍ഘടമായ അവസ്ഥയും ജനജീവിത പ്രതിസന്ധിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. 20ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വിഷയം ബോധിപ്പിക്കാനും, ദേശീയപാതാ അധികൃതര്‍ അടിയന്തര പരിഹാര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ ബഹുജന സമരത്തിന് നേതൃത്വം നല്‍കാനും യോഗം തീരുമാനിച്ചു.
ചെങ്കള പഞ്ചായത്തില്‍ നിന്ന് ജില്ലാ കമ്മിറ്റി ഭാരവാഹിയായി നിയോഗിക്കപ്പെട്ട സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടിയെ മുന്‍മന്ത്രി സി.ടി. അഹമ്മദ് അലി ഷാള്‍ അണിയിച്ച് ആദരിച്ചു. അടക്ക കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജിയെയും സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജലീല്‍ കടവത്തിനെയും പ്രത്യേകം അഭിനന്ദിച്ചു. മണ്ഡലം-ജില്ലാ ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍, വാര്‍ഡ് കമ്മിറ്റികളുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി നാസര്‍ ചെര്‍ക്കളം സ്വാഗതവും ബി.എം.എ ഖാദര്‍ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്, ട്രാക്കില്‍ കല്ലുകള്‍ സ്ഥാപിക്കല്‍; ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റെയില്‍വേ അധികൃതരെ അറിയിക്കണമെന്നു ആര്‍പിഎഫ്, ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
Scroll to top

You cannot copy content of this page