‘ബ്ലാക്ക് സ്‌ക്രിപ്റ്റ്’ സിനിമയ്ക്ക് വയനാട്ടില്‍ പൂജയോടെ തുടക്കം

കല്‍പറ്റ: പുതുമുഖങ്ങളായ ഹര്‍ഷ വര്‍ഗീസ്, ഹൃദ്യ അശോക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയുന്ന ‘ബ്ലാക്ക്‌സ്‌ക്രിപ്റ്റ്’ എന്ന ഹൊറര്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് പൂജയോടെ തുടക്കം. വയനാട്ടിലെ സിനിമയുടെ പ്രധാന ലൊക്കേഷനില്‍ ഞായറാഴ്ചയാണ് പൂജയോടെ ചിത്രീകരണമാരംഭിച്ചത്. തരിയോട്, വഴിയെ, ഡ്രെഡ്ഫുള്‍ ചാപ്‌റ്റേഴ്സ്, അന്തിമ ക്ഷണഗളു, എലിയന്‍ ജെനസിസ്: ബിയോണ്ട് ദ സ്റ്റാര്‍സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ സംവിധായകന്‍ നിര്‍മല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രീകരണം ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കി, അടുത്ത കൊല്ലം ആദ്യ മാസങ്ങളില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.
രണ്ട് സുഹൃത്തുക്കള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് ഒരു നിഗൂഢമായ പുസ്തകം എത്തുന്നതും തുടര്‍ന്ന് നടക്കുന്ന ഭീതിജനകമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ജെഫിന്‍ ജോസഫ്, വരുണ്‍ രവീന്ദ്രന്‍, നിബിന്‍ സ്റ്റാനി, ശ്യാം സലാഷ്, അശ്വതി അനില്‍ കുമാര്‍, ആര്യ കൃഷ്ണന്‍, ലാസ്യ ബാലകൃഷ്ണന്‍, സാനിയ പൗലോസ്, ശാലിനി ബേബി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രചനയും എഡിറ്റിംഗും സംവിധായകന്‍ തന്നെ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മിഥുന്‍ എരവിലാണ്. സംഗീതം: രഞ്ജിത് കെ. ആര്‍., അസോസിയേറ്റ് ക്യാമറ: ചേതന്‍ കെ., കല: ഹര്‍ഷ വര്‍ഗീസ്, ഷനീജ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുഞ്ഞാമിന കൊലക്കേസ്: മുഖ്യപ്രതി അബ്ബാസ് അലിഅറസ്റ്റില്‍; കുടുക്കിയത് കാമുകിയുടെ ഫോണ്‍കോള്‍, രണ്ടു പ്രതികളെ ജാമ്യത്തില്‍ ഇറക്കിയ പള്ളിക്കര സ്വദേശികളെ കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങി ക്രൈം ബ്രാഞ്ച്
Scroll to top

You cannot copy content of this page