മദ്യവില്‍പ്പനശാലയില്‍ കുരങ്ങന്‍; അരക്കുപ്പി വോഡ്ക ഒറ്റവലിക്ക് അകത്താക്കി, പിന്നെ സംഭവിച്ചത്!
റാഞ്ചി: റാഞ്ചിയിലെ ഒരു സ്വകാര്യ മദ്യ ചില്ലറവില്‍പ്പനശാലയില്‍ കയറിയ ഒരു കുരങ്ങന്‍ അരബോട്ടില്‍ വോഡ്ക അടിച്ച് ഫിറ്റായി മയങ്ങിവീണു. റാഞ്ചിയിലെ മോറാബാദി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മദ്യവില്‍പ്പനശാലയിലാണ് സംഭവം. കുരങ്ങന്‍ മദ്യം കുടിക്കുന്നതിന്റെയും പിന്നീട് ലഹരിമൂത്ത് മലര്‍ന്നുകിടന്ന് ഉറങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.വ്യാഴാഴ്ച വൈകുന്നേരം കടയുടെ വാതില്‍ തുറന്നുകിടന്ന സമയത്താണ് കുരങ്ങന്‍ ഉള്ളില്‍ കടന്നത്. കുരങ്ങന്‍ മെല്ലെ മദ്യക്കുപ്പികള്‍ അടുക്കിവെച്ചിരുന്ന റാക്കിലേക്ക് കടന്നു. റാക്കിലിരുന്ന വോഡ്കയുടെ കുപ്പികളിലൊന്ന് എടുത്ത് അതിന്റെ മൂടി പല്ലുകൊണ്ട് കടിച്ച് തുറക്കുകയായിരുന്നു. തുടര്‍ന്ന് …