പാലക്കാട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി.രാജു രാജിവച്ചു. സിപിഎം നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജിയെന്നാണ് വിവരം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ രാജി വിവരം പുറത്തുവിട്ടത്. സെക്രട്ടേറിയേറ്റ് അംഗവും പല്ലശന ഡിവിഷനില്‍ നിന്നുള്ള അംഗവുമായ വി. പൊന്നുകുട്ടന് പുതിയ പ്രസിഡന്റായി ചുമതലയേല്‍ക്കും. ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാമത്തെ ആളാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുന്നത് എന്നത് ശ്രദ്ധേയമാണ്.
ടി.എം. ശശി ആലത്തൂര്‍ എം.എല്‍.എ. ആയതിനെത്തുടര്‍ന്നാണ് എസ്.ബി. രാജു പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. പല്ലശനയില്‍ നിന്ന് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് വി. പൊന്നുകുട്ടന് ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന ഉത്തരവാദിത്വത്തില്‍നിന്ന് ഇന്ന് ഒഴിവാവുകയാണെന്നും അധികാരവും പദവിയും ജനസേവനത്തിനുള്ള ഉത്തരവാദിത്വമാണെന്ന വിശ്വാസത്തോടെയാണ് ഈ കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതെന്നും എസ്.ബി.രാജു ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെ വ്യക്തമാക്കി.








