കൊച്ചി: മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്തിനെ (21) ഉസ്ബെക്കിസ്ഥാനിൽ വെച്ച് ലാപ്ടോപ്പ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പെരിന്തൽമണ്ണ സ്വദേശി സദറുൽ അനമിന് 8 വർഷവും 7 മാസവും തടവ് ശിക്ഷ. ഉസ്ബെക്കിസ്ഥാൻ കോടതിയാണ് ശിക്ഷ വിധിച്ചത്.
സാവരിയയെ പ്രതി നിരന്തരം മതപരിവർത്തനത്തിന് നിർബന്ധിക്കുകയും, അതിന് വിസമ്മതിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു എന്ന് കുടുംബം ആരോപിച്ചിരുന്നു. ഉസ്ബെക്കിസ്ഥാനിലെ പരമാവധി ശിക്ഷയാണ് സദറുൽ അനത്തിന് വിധിച്ചിട്ടുള്ളത്. 2026 ജൂലൈയിൽ ഉസ്ബെക്കിസ്ഥാനിലാണ് കൊലപാതകം നടന്നത്. മലപ്പുറം സ്വദേശിയായ സഹപാഠി സദറുൽ അനാം സാവരിയയെ ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ രണ്ടാം പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിരുന്നു. ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ എം.ബി.ബി.എസ് വിദ്യാർഥികളായിരുന്നു ഇരുവരും. 2025 ഡിസംബറിലാണ് സാവരിയ ഉപരിപഠനത്തിനായി ഉസ്ബക്കിസ്ഥാനിലേക്ക് പോയത്. കൊലപാതകത്തിൽ കേരളത്തിൽ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്.








