കാസര്‍കോട്: കാര്‍ കഴുകുന്നതിനിടെ പ്രവാസിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മാസ്തിക്കുണ്ട് ചൂരിമൂലയിലെ റിയാസ് (38) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ വീടിന്റെ മുന്നില്‍ വച്ച് കാര്‍ കഴുകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിലെത്തിച്ചെങ്കിലും മരിച്ചു. ഇന്നു വൈകീട്ട് ഗള്‍ഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു റിയാസ്. നാട്ടില്‍ എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്ന റിയാസ് കഴിഞ്ഞ ദിവസം നടന്ന കേരളോല്‍സവ ക്രിക്കറ്റ് മല്‍സരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. അപ്രതീക്ഷിത വിയോഗം നാടിനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ള വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പൊവ്വല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി.
പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകനാണ്. ഭാര്യ: അന്‍ഷറ. മക്കള്‍: സിദ്ദാന്, ഫദ്വ. സഹോദരങ്ങള്‍: സൗദ, ഹസീന, ജാസ്മിന്, സാജിദ, നസീറ, ഹാരിസ്.







