നഴ്‌സിങ് വിദ്യാര്‍ഥിനി വീടിന് പുറത്ത് മരിച്ചനിലയില്‍; മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതികളെ തിരയുന്നു
ഹൈദരാബാദ്: നഴ്‌സിങ് വിദ്യാര്‍ഥിനിയെ വീടിന് പുറത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തെലങ്കാന വെങ്കണ്ണപാലം സ്വദേശിനിയും ഖമ്മത്തെ സ്വകാര്യ കോളേജില്‍ ആദ്യവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയുമായ ഹരിണി(18) ആണ് മരിച്ചത്. ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.അവധിക്കാലമായതിനാല്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹരിണി വീട്ടിലെത്തിയത്. ഹരിണിയും സഹോദരിയും മാതാവ് രാജേശ്വരിയും മാത്രമാണ് വീട്ടിലുള്ളത്. ഹരിണിയുടെ പിതാവ് നേരത്തേ മരിച്ചിരുന്നു.കൂലിപ്പണിക്കാരിയായ രാജേശ്വരി ചൊവ്വാഴ്ച ജോലി കഴിഞ്ഞെത്തിയപ്പോള്‍ ഹരിണിയെ വീട്ടിനുള്ളില്‍ …