പൊലീസിനെ കണ്ട് സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമം; പരിശോധനയില്‍ വാഹനത്തിന്റെ സീറ്റിനടയില്‍ കഞ്ചാവ്; ബന്തിയോട്ട് 36 കാരന്‍ പിടിയില്‍

കാസര്‍കോട്: പട്രോളിങിനിടെ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ആളിന്റെ സ്‌കൂട്ടറില്‍ നിന്ന് കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടക തൊക്കോട്ട് സ്വദേശി കാസിം അബ്ദുല് മാലിക് മാള്‍(36) പിടിയിലായി. തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെ ബന്ദിയോട് ദേശീയപാതയിലെ സര്‍വീസ് റോഡില്‍ വച്ചാണ് കഞ്ചാവ് പിടികൂടിയത്. കുമ്പള എസ്‌ഐ എസ് അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്ത് പട്രോളിങ് നടത്തിവരികയായിരുന്നു. അതിനിടെ സര്‍വീസ് റോഡിന് സമീപം ഒരു സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടത് കണ്ടു. പൊലീസ് വാഹനം അടുത്തെത്തിയപ്പോള്‍ സ്‌കൂട്ടറിലുണ്ടായിരുന്ന ആള്‍ അതിവേഗം ഓടിച്ചുപോവുകയായിരുന്നു. പൊലീസ് അപ്പോള്‍ തന്നെ വാഹനം പിന്തുടര്‍ന്ന് തടഞ്ഞുവച്ചു. സ്‌കൂട്ടര്‍ ഓടിച്ച ആളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് സീറ്റ് തുറന്ന് പരിശോധിച്ചു. അപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച 19.19 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. സ്റ്റേഷനിലെത്തിച്ച് പ്രതിയുടെ അറസ്റ്റുരേഖപ്പെടുത്തി. സിപിഒമാരായ സുധീഷ്, സജീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുഞ്ഞാമിന കൊലക്കേസ്: മുഖ്യപ്രതി അബ്ബാസ് അലിഅറസ്റ്റില്‍; കുടുക്കിയത് കാമുകിയുടെ ഫോണ്‍കോള്‍, രണ്ടു പ്രതികളെ ജാമ്യത്തില്‍ ഇറക്കിയ പള്ളിക്കര സ്വദേശികളെ കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങി ക്രൈം ബ്രാഞ്ച്
Scroll to top

You cannot copy content of this page