രാജപുരം: റാണിപുരത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീണു. തിങ്കളാഴ്ച രാത്രിയില്‍ റാണിപുരം ഒലീവ് സര്‍വീസ്ഡ് വില്ലയ്ക്ക് സമീപമുള്ള തോട്ടിലേക്കാണ് കാര്‍ വീണത്. വാഹനമോടിച്ചിരുന്ന ഉദുമ പള്ളം സ്വദേശി അര്ജുന് അല്‍ഭുതകരമായി രക്ഷപ്പെട്ടു. നിയന്ത്രണം വിട്ടതോടെ കാറില്‍നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ചാടുന്നതിനിടെ അര്ജുന് നിസാര പരിക്കേറ്റു.







