പച്ചമ്പളം മഖാം ഉറൂസിന് വിശ്വാസികളുടെ ഒഴുക്ക്; പ്രഭാഷണം കേള്‍ക്കാന്‍ എത്തിയത് ആയിരങ്ങള്‍

കുമ്പള: ഇച്ചിലങ്കോട് പച്ചമ്പളം ബാവ ഫഖീര്‍ വലിയുള്ളാഹി മഖാം ഉറൂസിന് വിശ്വാസികളുടെ വന്‍ തിരക്ക്. ഉറൂസ് നഗരിയിലേക്ക് വിവിധ പ്രദേശങ്ങളില്‍നിന്ന് വിശ്വാസികള്‍ ഒഴുകിയെത്തുകയാണ്. തിങ്കളാഴ്ച രാത്രി ഇ.പി. അബൂബക്കര്‍ അല്‍ ഖാസിമിയുടെ പ്രഭാഷണം കേള്‍ക്കാന്‍ ആയിരങ്ങള്‍ എത്തിയതോടെ ഉറൂസ് നഗരിയില്‍ ജനത്തിരക്കായി. ചരിത്രപരമായ പ്രാധാന്യവും പ്രകൃതിഭംഗിയും ഒത്തുചേരുന്ന പച്ചമ്പളം ദര്‍ഗയിലേക്ക് ഇത്തവണ സിയാറത്തിനെത്തുന്നവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധനവുണ്ടായതായി ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. വിശ്വാസികള്‍ക്ക് പ്രാര്‍ഥനകള്‍ക്കും പ്രഭാഷണങ്ങള്‍ ശ്രവിക്കുന്നതിനുമായി വിപുലമായ സൗകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്.
ചൊവ്വാഴ്ച രാത്രി മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി ‘പ്രവാചകനും പ്രവാചക പത്‌നിമാരും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്, ട്രാക്കില്‍ കല്ലുകള്‍ സ്ഥാപിക്കല്‍; ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റെയില്‍വേ അധികൃതരെ അറിയിക്കണമെന്നു ആര്‍പിഎഫ്, ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
Scroll to top

You cannot copy content of this page