മാതാവിനൊപ്പം റോഡ് മുറിച്ചുകടക്കവെ ലോറിയിടിച്ച് പരിക്കേറ്റ രണ്ടു വയസുകാരന്‍ മരിച്ചു

പയ്യന്നൂര്‍: പിലാത്തറ ചുമടുതാങ്ങി – കെ.എസ്.ഡി.പി റോഡില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വയസുകാരന്‍ മരിച്ചു. ചെറുതാഴം ചുമടുതാങ്ങിയിലെ ‘നുറുല്‍ ഹയാ’യില്‍ ഐസാം (2) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മാതാവിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ലോറി ഇവരെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മാതാവിനും കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു. ഉടന്‍തന്നെ ഇരുവരെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ …

ഭാര്യ പിണങ്ങിപ്പോയതിന് കാരണം മാതാവ്! മാതാവിനെ ഓടിച്ചിട്ട് വെട്ടിപ്പരിക്കേല്‍പിച്ചു, മകന്‍ അറസ്റ്റില്‍

കൊല്ലം: ഭാര്യ തന്നോട് പിണങ്ങിപ്പോകാന്‍ കാരണം മാതാവാണെന്ന് ആരോപിച്ച് വയോധികയ്ക്ക് നേരെ ആക്രമണം. മാതാവിനെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച മകന്‍ അറസ്റ്റില്‍. കൊല്ലം തൊടിയൂര്‍ മുഴങ്ങോടി പുത്തന്‍പുരയില്‍ വീട്ടില്‍ രാജേഷ് (56) ആണ് മാതാവ് സരസ്വതി(79)യെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ പ്രതിയെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ പിണങ്ങി വീട്ടില്‍പോയിരുന്നു. ഇതറിഞ്ഞ രാജേഷ് കഴിഞ്ഞദിവസം വീട്ടിനുള്ളില്‍ വെച്ച് മാതാവുമായി വഴക്കുണ്ടാക്കി. തര്‍ക്കത്തിനിടയില്‍ വെട്ടുകത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.വലതുകയ്യില്‍ വെട്ടേറ്റ സരസ്വതി പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ …

‘തമ്മില്‍ പിരിയാനാകുന്നില്ല’, 3 സഹോദരിമാര്‍ വിവാഹം കഴിച്ചത് ഒരേ യുവാവിനെ, വിവാഹ വീഡിയോ വൈറല്‍

ലഖ്‌നൗ: വിവാഹം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. ഇന്നത്തെ കാലത്ത് വധുവിനെ കിട്ടാതെ പല യുവാക്കളും വിഷമിക്കുമ്പോഴാണ് ഉത്തര്‍പ്രദേശിലെ ഈ സംഭവം അല്‍ഭുതപ്പെടുത്തുന്നത്. അംറോഹ ജില്ലയില്‍ ഒരേ യുവാവിനെ ഒന്നിച്ച് വിവാഹം കഴിച്ച് മൂന്ന് സഹോദരിമാര്‍. തങ്ങളുടെ വിവാഹച്ചടങ്ങുകളും മറ്റ് പരിപാടികളും പകര്‍ത്താനെത്തിയ ക്യാമറാമാനെയാണ് മൂന്ന് സഹോദരിമാരും ഭര്‍ത്താവായി സ്വീകരിച്ചത്. ഹസന്‍പൂരിലെ ധൗരിയ ഗ്രാമവാസികളായ സരോജ് (20), സഹോദരി സാവിത്രി റാണി (19), ഇവരുടെ കസിന്‍ സന്തോഷ് ഖഡക്വന്‍ഷി (18) എന്നിവരാണ് വരന്‍ …

ആശുപത്രി ജീവനക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തി; പരിക്കേറ്റ ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊച്ചി: യുവതിയെ വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം പിണ്ടിമന വെറ്റിലപ്പാറ രാജീവ് ഗാന്ധി കോളനിയിലെ ചിറമ്മേല്‍ സിനി ബിജു (46)ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ബിജു(50)വിനെ ഇടത് കൈയില്‍ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ബിജുവിനെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ പൊലീസ് നിരീക്ഷണത്തിലാണ്. വ്യാഴാഴ്ച രാത്രിയിലാണ് അക്രമം നടന്നത്. ഇരുവരെയും വെട്ടേറ്റ നിലയിലാണ് അയല്‍വാസികള്‍ കണ്ടത്. പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി മരിച്ചിരുന്നു. ദമ്പതികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് …

ചേരങ്കൈയില്‍ കടലാക്രമണം രൂക്ഷം; തീരപ്രദേശത്തേ റോഡും തെങ്ങുകളും കടലെടുത്തു

കാസര്‍കോട്: ചേരങ്കൈയില്‍ കടലാക്രമണം ശക്തമായി. തീരപ്രദേശത്തേ റോഡും തെങ്ങുകളും കടലെടുത്തു. ചേരങ്കൈ കേന്ദ്ര തോട്ടവിള കേന്ദ്രത്തിന് സമീപത്തുള്ള തീരദേശ റോഡിന്റെ പകുതിയിലധികം ഭാഗം കടലെടുത്തു. നിരവധി തെങ്ങുകളും കടലെടുത്തു. ദിവസേന നിരവധി സന്ദര്‍ശകര്‍ എത്തുന്ന ചേരങ്കൈയില്‍ കടലാക്രമണം ശക്തമായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ആശങ്കയിലാണ്. മൂന്ന് വര്‍ഷം മുമ്പ് ചേരങ്കൈയില്‍ കടലാക്രമണത്തില്‍ നിരവധി വീടുകളും തെങ്ങുകളും കടലെടുത്തിരുന്നു. തീരപ്രദേശത്ത് ലക്ഷങ്ങള്‍ മുടക്കി കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ കരിങ്കല്ലുകള്‍ ഇറക്കിയിരുന്നുവെങ്കിലും അതെല്ലാം വീണ്ടും ഉണ്ടായ കടലാക്രമണത്തില്‍ കടലെടുത്തിരുന്നു. തുടര്‍ന്ന് പുഴി ചാക്കുകള്‍ …

ബംഗളൂരുവില്‍ പൈക്ക സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: ബംഗളൂരുവില്‍ കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ബാലടുക്കയിലെ ബി.ടി. ജ്യോതിഷ് (26) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ജോലിക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു ജ്യോതിഷ്.തായത്ത് വളപ്പില്‍ ബാലകൃഷ്ണന്റെയും മല്ലികയുടെയും മകനാണ്. സഹോദരങ്ങള്‍: മനീഷ, കാവ്യ, ദിവ്യ.

ചട്ടഞ്ചാലിലെ പ്ലാസ്റ്റിക് സംഭരണ ശാലയില്‍ വന്‍ തീപിടിത്തം

കാസര്‍കോട്: ചട്ടഞ്ചാലിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപിടിത്തം. പ്ലാസ്റ്റിക് ഗ്രാന്യൂള്‍സ് ഉണ്ടാക്കാനായി തരംതിരിക്കുന്ന ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്. പ്ലാസ്റ്റിക് സംഭരണ ശാല കത്തിനശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. തൊഴിലാളികളുടെ വിവരത്തെ തുടര്‍ന്ന് കാസര്‍കോട്, കാഞ്ഞങ്ങാട്, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്ന് 4 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. രാവിലെ ഏഴുമണിയോടെ പൂര്‍ണ്ണമായും തീയണക്കാനായി. സംഭവസമയത്ത് തൊഴിലാളികള്‍ ആരും ഉണ്ടായിരുന്നില്ല. പ്ലാസ്റ്റിക് സംഭരണ കേന്ദ്രമായതിനാല്‍ വലിയതോതില്‍ പുക പ്രദേശത്ത് പടരുന്നുണ്ട്. ഫാക്ടറിക്ക് അകത്തുകൂടെയാണ് ഗെയില്‍ വാതക പൈപ്പ് …

ഇന്നത്തെ പ്രധാന വാർത്തകൾ

ഇറാനെതിരെ നേരത്തെ നടത്തിയ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യേക്കാൾ ശക്തമായ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നു. ഇറാൻ ഇനിയും വലിയ വില നൽകേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ​കപ്പൽപ്പാതകളിലെ സംഘർഷം: പശ്ചിമേഷ്യൻ കടൽപ്പാതകളിൽ ഹൂത്തി ആക്രമണങ്ങളും ഇറാൻ്റെ ഉപരോധ ഭീഷണികളും ശക്തമായതോടെ ആഗോള എണ്ണ വിപണി ആശങ്കയിലാണ്. കുവൈത്തിലെ അബ്ദലി അതിർത്തി ചെക്ക്‌പോസ്റ്റിന് നേരെ ഡ്രോൺ ആക്രമണം നടന്നു. ​സൗദി – അമേരിക്ക ആണവ കരാറും അബ്രഹാം ഉടമ്പടിയും.​സൗദിയുമായി ആണവ കരാർ ഉണ്ടാക്കുന്നതിനു …

കേന്ദ്രത്തിൻ്റെ ഉറപ്പ്; 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രത്തിന് എതിരെ 26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്. പുലര്‍ച്ചെ ഒന്നേകാലോടെ കേന്ദ്ര മന്ത്രിമാരായ ജെപി നഡ്ഡ, ജിതേന്ദ്ര സിങ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സമരം അവസാനിപ്പിച്ചത്. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ലെന്ന കേന്ദ്ര സർക്കാരിൻ്റെ ഉറപ്പിനെ തുടർന്നാണ് തീരുമാനം.ആശുപത്രിയിൽ വാങ്ചുകിനെ സന്ദർശിച്ച മന്ത്രിമാർ അദ്ദേഹത്തിന് ജ്യൂസ് നൽകി നിരാഹാരം അവസാനിപ്പിക്കാൻ സഹായിച്ചു. ഡൽഹിയിലെ ജന്തർ മന്ദിറിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെയും 2026 ജൂലൈ 20ന് പാർലമെൻ്റിലേക്ക് നടത്തിയ മാർച്ചിൽ …

ചോദ്യ പേപ്പർ വിതരണത്തിലെ തകരാറിനെ തുടർന്ന് പി.എസ്.സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമീഷന്‍ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ചോദ്യ പേപ്പര്‍ വിതരണത്തിലെ തകരാറിനെ തുടര്‍ന്ന് ജൂലൈ 18ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.05 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്താം തരം പൊതു പ്രാഥമിക പരീക്ഷ ആഗസ്ത് 22ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.05 വരെ നടത്തും. 18ന് ഉച്ചയ്ക്ക് ശേഷം നടക്കേണ്ട പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാംഘട്ട പരീക്ഷയാണ് ചോദ്യപേപ്പർ വിതരണത്തിലെ അപാകത കാരണം റദ്ദാക്കിയത്.അന്നേ …

വിൽപ്പന നടത്താൻ കൊണ്ടുവന്ന മയക്കുമരുന്ന് വീട്ടിൽ സൂക്ഷിച്ചു; 38 ഗ്രാം എംഡിഎംഎ യുമായി യുവതി അറസ്റ്റിൽ

തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്താൻ എത്തിച്ച എം.ഡി.എം.എ.യുമായി യുവതിയെ അറസ്റ്റുചെയ്തു. വെട്ടുകാട് ബാലനഗർ സ്വദേശിനി രേഖ(30}ആണ് പിടിയിലായത്.കഴക്കൂട്ടത്ത് നിന്ന് ഡാൻസാഫ്സംഘം ഒരു യുവാവിനെ പിടികൂടിയിരുന്നു. യുവാവിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് രേഖയുടെ വീട്ടിൽ ഡാൻസാഫ് സംഘവും വലിയതുറ പൊലീസും റെയ്ഡ് നടത്തുകയായിരുന്നു. വീട്ടിൽ നിന്ന് 38 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയതെന്ന് വലിയതുറ എസ്.എച്ച്.ഒ. അശോക് കുമാർ അറിയിച്ചു. യുവതിക്കെതിരെ എൻ ഡി പി എസ് ആക്ട് പ്രകാരംപൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് …

കുമ്പള ടൂറിസ്റ്റ് ഹോട്ടൽ ഉടമ അബ്ബാസ് നട്തോപ്പ് അന്തരിച്ചു; അസുഖം മൂലം ചികിത്സയിലായിരുന്നു, കബറടക്കം നാളെ രാവിലെ 10 മണിക്ക്

കാസർർകോട്: കുമ്പള ടൂറിസ്റ്റ് ഹോട്ടൽ ഉടമയും റെയിൽവേ സ്റ്റേഷൻ സമീപത്ത് താമസിക്കുന്ന അബ്ബാസ് നട്തോപ്പ്(74) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 8 മണിയോടെ കാസർകോട്ടെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കുമ്പള ബദർ ജുമാമസ്ജിദ് അങ്കണത്തിൽ നടക്കും. ഭാര്യ: ബദറുന്നീസ. മക്കൾ: സബാന, സബീന, ഷഫീക, സവാദ്, സെയ്തി, മാഹിൻ ഷാദു. മരുമക്കൾ: അമീർ, സമീർ, സാഹിദ. സഹോദരങ്ങൾ: അലീമ, സൈനുദ്ദീൻ, ഹമീദ്, ഖാലിദ്, റഹീം.

63 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്; ഉപ്പള സ്വദേശി അബ്ദുൽ അസീസിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കാസർകോട്: 63 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഉപ്പള സ്വദേശിക്ക് പത്തുവർഷം കഠിനതടവും 100,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഉപ്പള മുസ്സൊടി പുഴക്കര ഹൗസിലെ അബ്ദുൽ അസീസിനെ(29)യാണ് കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ആർ വിനായക റാവു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 1 വർഷം കൂടി കഠിനതടവ് കൂടി അനുഭവിക്കണം. 2024 മാർച്ച് 9-ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വൈകുന്നേരം 7:25-ഓടെ കുഞ്ചത്തൂരിൽ വച്ചാണ് അബ്ദുൽ അസീസിനെ മയക്കുമരുന്നുമായി മഞ്ചേശ്വരം പൊലീസ് …

‘രക്ഷാപ്രവർത്തനം’ പാളി; എഡിജിപി എം ആർ അജിത്കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിലെ കേസ് റിപ്പോർട്ടിൽ അട്ടിമറി നടത്തിയതിലാണ് നടപടി. ആഭ്യന്തര മന്ത്രി നൽകിയ സസ്‌പെൻഷൻ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രി ഉത്തരവിൽ ഒപ്പുവെക്കുകയായിരുന്നു. കേസ് അട്ടിമറിക്കാൻ അജിത് കുമാർ ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് തുടർനടപടിക്കായി ഡിജിപി റാവാഡ ചന്ദ്രശേഖർ ആഭ്യന്തര വകുപ്പിനു കൈമാറിയിരുന്നു. കേസിലെ പ്രതികളെ രക്ഷിക്കുന്നതിനായി കേസ് ഡയറിയിലെ ഫയലുകളിൽ തിരുത്തൽ വരുത്താൻ അജിത് കുമാർ …

ക്ഷേത്രദര്‍ശനത്തിനെന്ന പേരില്‍ പെണ്‍കുട്ടിയെ അയല്‍ക്കാരി വിളിച്ചുകൊണ്ടുപോയി; മദ്യം കുടിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു; യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

ബംഗളൂരു: പതിനാലുകാരിയെ മദ്യം കുടിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ അയല്‍ക്കാരിയായ യുവതി, ഓട്ടോ ഡ്രൈവറായ നവീന്‍, സുഹൃത്ത് വെങ്കിട്ടരമണ എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ 17 ന് രാത്രിയില്‍ ക്ഷേത്രദര്‍ശനം നടത്താനെന്ന വ്യാജേന അയല്‍വാസിയായ രേണുക എന്ന യുവതിയാണ് പെണ്‍കുട്ടിയെ വശീകരിച്ച് സുഹൃത്തുക്കളുടെ അടുത്തെത്തിച്ചത്. നവീനിന്റെ ഓട്ടോയില്‍ വെങ്കിട്ടരമണയും കുട്ടിയുമായി ദേവനഹള്ളിയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്കുപോയി. അവിടെവച്ച് നിര്‍ബന്ധിച്ച് കുട്ടിയെക്കൊണ്ട് മദ്യം കുടിപ്പിച്ചു.മദ്യപിച്ച് വീട്ടില്‍ പോയാല്‍ പിതാവ് അറിയുമെന്നും അത് പ്രശ്നമാകുമെന്നും അതിനാല്‍ …

കാത്തിരിപ്പിന് വിരാമം; ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍, 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ഇതിനായി 1995 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ആകെ 51.7ലക്ഷം പേര്‍ക്കാണ് 2000 രൂപ വീതം പെന്‍ഷന്‍ കിട്ടും. ആഗസ്റ്റ് മൂന്നിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കും. വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനും നാളെ മുതല്‍ നല്‍കും. കേര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ കൈകളിലേക്ക് തുക എത്രയും വേഗം …

മുന്‍ ബിഎസ്.എന്‍.എല്‍ ജീവനക്കാരന്‍ വാഴുന്നോറടിയിലെ കെ.നാരായണന്‍ അന്തരിച്ചു

കാസര്‍കോട്: മുന്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ വാഴുന്നോറടി, കുണ്ടേനയിലെ കെ.നാരായണന്‍ (70) അന്തരിച്ചു. ഭാര്യ: രഞ്ജിനി(ചേവാര്‍). മക്കള്‍: കെ. നവീന്‍(ഐ.ടി എഞ്ചിനിയര്‍, എറണാകുളം), നയന (ഐ. ടി.എഞ്ചിനിയര്‍, ചെറുപുഴ), കെ. നവനീത(ഐ.ടി എഞ്ചിനിയര്‍, യു.എസ്). മരുമക്കള്‍: ധനേഷ്(സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍, ചെറുപുഴ), യജ്ഞ(കാസര്‍കോട്), ഗിരീഷ് (ഐ.ടി.എഞ്ചിനിയര്‍, യുഎസ്). സഹോദരങ്ങള്‍: പി.രമണി(പുല്ലൂര്‍), പി.സുലോചന(പള്ളഞ്ചി), പി. രാധ(ബാനം), പി.തമ്പായി(ചായ്യോത്ത്), പരേതയായ കമ്മാടത്തു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. സ്വദേശമായ മലപ്പുറം തിരൂര്‍കാട്ടെ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ മരണത്തെ തുടര്‍ന്ന് 2016 ഫെബ്രുവരി 27 നാണ് സമസ്ത ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. നിലവില്‍ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമബോര്‍ഡ് …