കാസര്‍കോട്: മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിറകെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു.
വഴിയാത്രക്കാര്‍ കണ്ടതിനാല്‍ പെണ്‍കുട്ടി നായകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ചെറുവത്തൂര്‍ പയ്യങ്കിയിലെ തഖ്‌വാ റോഡിന് സമീപത്താണ് സംഭവം. നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിക്ക് പിറകെ തെരുവ് നായ്ക്കള്‍ ഓടിയടുക്കുകയായിരുന്നു. നായ വരുന്നത് കണ്ട് ഭയന്ന പെണ്‍കുട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതുകണ്ട വഴിയാത്രക്കാരും ബൈക്ക് യാത്രക്കാരും നായകളെ ഓടിച്ചുവിട്ടു. തലനാരിഴയ്ക്കാണ് പെണ്‍കുട്ടി നായകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പ്രദേശത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.







