യുക്രെയ്നിൽ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും

കാസർകോട്: യുക്രെയ്നിൽ കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി വാലി പ്ലാക്കൽ അഖിൽ ജോയന്റെ(26) മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. ബംഗളൂരു വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം റോഡ് മാർഗ്ഗം വെള്ളരിക്കുണ്ടിൽ എത്തിക്കും. കഴിഞ്ഞ ജൂലൈ 20നാണ് അഖിൽ കൊല്ലപ്പെട്ടത്. ഉച്ചയോടെയാണ് മരണപ്പെട്ടതായുള്ള വിവരം വീട്ടുകാർക്ക് ലഭിക്കുന്നത്. എം വി ഗോൾഡൻ ലിയോ എന്ന കപ്പലിന് നേരെയാണ് മിസൈൽ ആക്രമണം ഉണ്ടായത്. കപ്പലിലെ ചീഫ് ഓഫിസറായിരുന്നു അഖിൽ. യുദ്ധരംഗത്തുള്ള ദുരന്തമായതിനാൽ അഖിലിന്റെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരുമാസം …

ഇന്നത്തെ പ്രധാന വാർത്തകൾ

അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധ്യക്ഷൻ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇതിനെതിരെ കടുത്ത അമർഷം രേഖപ്പെടുത്തിയ ഐ സി സി , ഈ നീക്കം നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്ര പ്രവർത്തനത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ​ഹോർമുസ് സമുദ്ര സന്ധിയുമായി ബന്ധപ്പെട്ട തർക്കങ്ങളും സംഘർഷങ്ങളും കൂടുതൽ ശക്തമായി തുടരുന്നു. ​വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം കർഫ്യൂവും ഉപരോധവും ഏർപ്പെടുത്തിയത് പതിനായിരക്കണക്കിന് ഫലസ്തീനികളുടെ ദൈനംദിന ജീവിതത്തെ ബാധിച്ചതായി ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. ​ബഹിരാകാശ രംഗത്ത് …

നെക്രാജെ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം മെഹറുന്നീസ അന്തരിച്ചു

കാസർകോട്: നെക്രജെ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം പൈക്കയിലെ മെഹറുന്നീസ (44) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയോളമായി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൈത്രി പൈക്ക വനിതാവേദിയുടെ കണ്‍വീനറായ മെഹറുന്നീസ പൊതുരംഗത്തും സജീവമായിരുന്നു. കോൺഗ്രസിന്റെ സജീവ പ്രവർത്തക കൂടിയാണ്.ചെങ്കള പഞ്ചായത്ത് ഏഴാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ജെ പി ബഷീർ ആണ് ഭർത്താവ്. ബദിയടുക്ക അടഞ്ജൂരി പരേതനായ അബ്ബാസിന്റെയും ബീഫാത്തിമയുടെയുംമകളാണ്. മുഹമ്മദ് സിനാന്‍ (വിദ്യാര്‍ത്ഥി പ്ലസ് ടു നവജീവന്‍ സ്‌കൂള്‍ ബദിയടുക്ക) …

കാസർകോട് എംജി റോഡിൽ വാഹനാപകടം; ടാങ്കർ ലോറിക്കടിയിൽപെട്ട് തളങ്കര സ്വദേശിയായ വ്യാപാരിക്ക് ഗുരുതരം

കാസർകോട്: എംജി റോഡിൽ വാഹനാപകടം. ടാങ്കർ ലോറിക്കടിയിൽ പെട്ട്‌ സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. തളങ്കര ബാങ്കോട് സ്വദേശിയും വിദ്യാനഗർ ബിസി റോഡിലെ ഫ്ലെക്സ്‌ കട ഉടമയുമായ ഹനീഫി (55) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കാലിനാണ് ഗുരുതര പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക്രണ്ടരയോടെ എം ജി റോഡിലെ ഹൈപ്പർ മാർക്കറ്റിന്‌ മുൻവശത്തേ റോഡിലാണ് അപകടം. പുതിയ ബസ് സ്റ്റാൻഡിൽ നിന്നും നിന്നും പഴയ ബസ് സ്റ്റാന്റിലേക്ക് വരികയായിരുന്ന സ്കൂട്ടറിനെ ഇടിച്ച് ടാങ്ക് ലോറി കടന്നു പോവുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട ഹനീഫയെ …

കാസർകോട് എയിംസ്: പെരിയയിൽ ഭൂമി അനുയോജ്യമെന്ന് ജില്ലാ കളക്ടർ, സർക്കാരിന് സമഗ്ര റിപ്പോർട്ട് സമർപ്പിച്ചു

കാസർകോട്: ജില്ലയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കുന്നതിനായി പെരിയയിലെ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയുടെ ഭൂമി ഏറ്റവും അനുയോജ്യമാണെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. ഇത് സംബദ്ധിച്ച് കളക്ടർ സംസ്ഥാന സർക്കാരിന് സമഗ്ര റിപ്പോർട്ട് സമർപ്പിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ അപേക്ഷയെത്തുടർന്ന് സർക്കാർ നിർദ്ദേശപ്രകാരം സ്ഥലം നേരിട്ട് സന്ദർശിച്ച് 10 ദിവസത്തിനകമാണ് വിശദമായ പ്രൊപ്പോസൽ തയ്യാറാക്കിയത്.നിർദ്ദേശിക്കപ്പെട്ട ഭൂമിയുടെ റീസർവേ ഡിജിറ്റൽ സ്കെച്ച്, ഡ്രോൺ ദൃശ്യങ്ങൾ, ചിത്രങ്ങൾ …

നടി അര്‍ച്ചന രവി വിവാഹിതയാകുന്നു; വരന്‍ നിര്‍മാതാവ് ആന്റണി ഷോണ്‍

കൊച്ചി: നടിയും മോഡലുമായ അര്‍ച്ചന രവിയും യുവ നിര്‍മാതാവുമായ ആന്റണി ഷോണും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ അര്‍ച്ചന തന്നെയാണ് ഈവാര്‍ത്ത പങ്കുവച്ചത്. ഞായറാഴ്ചയായിരുന്നു ഇരുവരുടെയും ഉറപ്പീര് ചടങ്ങ്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇരുവരും വിവാഹക്കാര്യം പരസ്യമാക്കിയത്.മലയാളം, തമിഴ് സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അര്‍ച്ചന രവി തമിഴില്‍ അട്ടൂ, നീ ഫോര്‍ എവര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. അഭിനയത്തിന് പുറമെ മോഡലിങ്, സംരംഭകത്വം എന്നീ മേഖലകളിലും ശ്രദ്ധേയയായ വ്യക്തിയാണ്. മോഡലിങ് രംഗത്ത് ഇന്ത്യയെയും കേരളത്തെയും പ്രതിനിധീകരിച്ച് …

ഊരിവീണ ഷൂ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് കോളേജ് വിദ്യാര്‍ഥിനി മരിച്ചു. കോങ്ങാട് കരുണയില്‍ ഗോപീകൃഷ്ണന്റെ മകള്‍ ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്. മുണ്ടൂര്‍ യുവക്ഷേത്ര കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ഥിയാണ്. കോങ്ങാട് മല്ലിക്കല്‍ ബസ് സ്റ്റോപ്പിന് സമീപം ബുധനാഴ്ച രാവിലെ ആണ് അപകടം നടന്നത്. കോളേജിലേക്ക് പോകുന്നതിനായി ബസില്‍ കയറിയഗൗരിയുടെ ഒരു ഷൂ അഴിഞ്ഞു പുറത്തേക്ക് വീഴുകയായിരുന്നു. ഇത് എടുക്കാനായികുട്ടി പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തു. ബസില്‍നിന്ന് തെറിച്ചുവീണഗൗരിയുടെ …

സവര്‍ക്കറെ പുകഴ്ത്തി ചോദ്യപേപ്പര്‍ തയ്യാറാക്കിയ സംഭവം; അധ്യാപകന്‍ ഗുരുപ്രസാദിന്റെ സസ്പെന്‍ഷന്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: സ്‌കൂള്‍ ക്വിസ് മത്സരത്തിനായി വിഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി തയ്യാറാക്കിയ സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരുമാസത്തേയ്ക്കാണ് ഇടക്കാല സ്റ്റേ ചെയ്തത്. ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കിവേണം അധ്യാപകനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ അച്ചടക്ക നടപടി തുടരാമെന്നും കോടതി വ്യക്തമാക്കി. പള്ളത്തടുക്ക എയുപി സ്‌കൂളിലെ അധ്യാപകനായ ഗുരുപ്രസാദ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. എ.ഇഒയുടെ അനുമതിയോടെയാണ് ചോദ്യാവലി തയ്യാറാക്കിയതെന്നും ചരിത്രപരമായ കാര്യമാണ് ചോദ്യത്തില്‍ ഉള്‍പ്പെടുത്തിയതെന്നും അധ്യാപകന്‍ ഹര്‍ജിയില്‍ …

ഉപ്പ് ചോദിച്ച വിദ്യാര്‍ഥികള്‍ക്ക് പാചകക്കാരി അബദ്ധത്തില്‍ നല്‍കിയത് സോപ്പ് പൊടി; 34 പേര്‍ ആശുപത്രിയില്‍

പാറ്റ്‌ന: സ്‌കൂളില്‍ സോപ്പുപൊടികലര്‍ന്ന ഉച്ചഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് 34 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ നളന്ദ ജില്ലയിലെ നൂര്‍സരായി ബ്ലോക്കിലെ പരാസിയിലെ മിഡില്‍ സ്‌കൂളില്‍ ആണ് സംഭവം. സോയാബീന്‍ അരി അടങ്ങിയ ഉച്ചഭക്ഷണം പുറത്തുള്ള ഒരു കമ്പനിയാണ് വിതരണം ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ ശൈലേന്ദ്ര കുമാര്‍ സിംഗ് പറഞ്ഞു. സ്‌കൂളിലെ പാചകക്കാരിയുടെ കൊച്ചുമകളായ വിദ്യാര്‍ഥിനി അധികം ഉപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാചകക്കാരി അബദ്ധത്തില്‍ ഉപ്പിന് പകരം ഡിറ്റര്‍ജന്റ് പൊടി എടുത്ത് കുട്ടിയുടെ ഭക്ഷണത്തില്‍ ചേര്‍ക്കുകയായിരുന്നു. …

കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; കൊലയ്ക്ക് പ്രചോദനമായത് ‘സ്‌പൈഡര്‍’ എന്ന തമിഴ് ചിത്രം, 13 കാരിയുടെയും സുഹൃത്തുക്കളുടെയും വാട്ട്‌സാപ് ചാറ്റില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ആസൂത്രിതം. 13കാരിയും ആണ്‍സുഹൃത്തും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പ്രതികള്‍ ആദ്യം തയാറാക്കിയ പദ്ധതി വീടിന്റെ ഓടുപൊളിച്ച ശേഷം ശിവന്‍കുട്ടിയുടെ തലയില്‍ വലിയ കല്ലിട്ട് കൊലപ്പെടുത്താനായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ആശയം ഉദിച്ചത് 2017ല്‍ പുറത്തിറങ്ങിയ സ്‌പൈഡര്‍ എന്ന തമിഴ് ചിത്രത്തില്‍ നിന്നാണ്.ഓടിന് താഴെ മച്ച് പാകിയിരുന്നത് ആണ് പദ്ധതി പാളാന്‍ കാരണമായത്. വിഷം കൊടുത്തു കൊല്ലാനും വാഹനം ഇടുപ്പിച്ച് കൊല്ലാനും ആലോചിച്ചിരുന്നതായും 13കാരിയും ആണ്‍സുഹൃത്തും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. …

കേരളത്തിലും കര്‍ണാടകയിലും 40 ഓളം മോഷണ കേസുകള്‍; മോഷ്ടിച്ച സ്‌കൂട്ടറുമായി പോകവേ തോട്ട ഫൈസല്‍ പിടിയില്‍

മംഗളൂരു: കേരളത്തിലും കര്‍ണടകയിലുമായി 40 ലേറെ ഇരുചക്രവാഹന മോഷണ കേസുകളിലെ പ്രതി അറസ്റ്റില്‍. ഉള്ളാളിലെ കോടി, ന്യൂ തോട്ട ഹൗസിലെ തോട്ട ഫൈസല്‍ എന്ന മുഹമ്മദ് ഫൈസല്‍ (40) ആണ് പിടിയിലായത്. മംഗളൂരുവിലെ കോടിക്കലില്‍ നിന്ന് ഹോണ്ട ഡിയോ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. മോഷ്ടിച്ച സ്‌കൂട്ടറുമായി സഞ്ചരിക്കവേയാണ് ഇയാള്‍ പിടിയിലാകുന്നത്. കഴിഞ്ഞ ജുലൈ 24 നാണ് ഹോണ്ട ഡിയോ സ്‌കൂട്ടര്‍ കോടിക്കലില്‍ നിന്ന് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. …

കോണ്‍ഗ്രസ് വിമതയായ മായാ രാഹുല്‍ പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

കോട്ടയം: പാലാ നഗരസഭയുടെ പുതിയ ചെയര്‍പേഴ്‌സണായി വിമത-ഇടതുമുന്നണി കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥി മായാ രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫും കോണ്‍ഗ്രസ് വിമതരും മായ രാഹുലിന് വോട്ട് ചെയ്തു. ആകെ 26 കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുപ്പില്‍ പങ്കാളികളായി.ബുധനാഴ്ച രാവിലെ നടന്ന ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുല്‍ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തെത്തിയത്. മായാ രാഹുലിന് 16 വോട്ട് ലഭിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റിയാ ചീരാംകുഴിക്ക് 10 വോട്ടുകള്‍ ലഭിച്ചു. നഗരസഭയിലെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ നിര്‍ണായകമായ മാറ്റത്തിന് …

കണിച്ചിറ പുഴയില്‍ വീണ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: നീലേശ്വരം കണിച്ചിറ പുഴയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കണിച്ചിറയില്‍ താമസിക്കുന്ന കാലിക്കടവ് സ്വദേശിനി നദി(50) ആണ് മരിച്ചത്. തിരച്ചിലിനിടെ കടിഞ്ഞിമൂല പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ മൊബൈല്‍ ഫോണ്‍ കരയില്‍ നിന്ന് രാവിലെ ലഭിച്ചിരുന്നു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെ വീടിന് സമീപത്തെ പുഴക്കരികില്‍ നിന്ന് പാത്രം കഴുകുന്നതിനിടെയാണ് ഇവര്‍ പുഴയില്‍ വീണത്. ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം, നീലേശ്വരം പൊലീസും നാട്ടുകാരും തിരച്ചിലില്‍ പങ്കെടുത്തു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ടൈലറാണ്. എരവിലെ …

ഒരുഭാഗത്ത് ലഹരിക്കെതിരേ പ്രചാരണം, മറുഭാഗത്ത് കഞ്ചാവ്, എംഡിഎംഎ കടത്ത്; ലഹരിമരുന്നുമായി പിടിയിലായ സംഘത്തില്‍ ഡിവൈഎഫ്‌ഐ നേതാവും

തൊടുപുഴ: ഇടവെട്ടിയില്‍ ലഹരിമരുന്നുമായി പിടിയിലായ സംഘത്തില്‍ ഡിവൈഎഫ്‌ഐ നേതാവും. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം ഷിയാസ്, ആഷിഖ്, നിഹാന്‍, ആര്‍ഷിത് എന്നിവരെയാണ് തൊടുപുഴ പൊലീസിന്റെ പിടികൂടിയത്. ഇവരില്‍ നിന്നും 18 ഗ്രാം എംഡിഎംഎയും 10ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്നാണ് തൊടുപുഴ പൊലീസ് റെയ്ഡിനെത്തിയത്. ഓട്ടോയിലും കാറിലുമായി സഞ്ചരിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായ ടിഎസ് ഷിയാസ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് തെക്കുംഭാഗം ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. …

പാത്രം കഴുകുന്നതിനിടെ യുവതിയെ നീലേശ്വരം കണിച്ചിറ പുഴയില്‍ വീണു കാണാതായി, തിരച്ചില്‍ തുടങ്ങി

കാസര്‍കോട്: പാത്രം കഴുകുന്നതിനിടയില്‍ യുവതിയെ പുഴയില്‍ വീണ് കാണാതായി. കണിച്ചിറയിലെ ഓട്ടോ ഡ്രൈവര്‍ അജിത്തിന്റെ ഭാര്യ നദിയെ(48) യാണ് കാണാതായത്. ബുധനാഴ്ച രാവിലെ ഏഴുമണിയോടെ വീടിന് സമീപത്തെ പുഴയോരത്തുവച്ചാണ് സംഭവം. യുവതിയുടെ മൊബൈല്‍ ഫോണ്‍ കരയില്‍നിന്നും കണ്ടെത്തി. ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം നീലേശ്വരം പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി വരികയാണ്. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി കൗണ്‍സില്‍മാരായ കെ സതീശന്‍, ഇ ഷജീര്‍ എന്നിവര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

വൃഷണം വിറ്റാല്‍ കോടികള്‍ കിട്ടും; വാഗ്ദാനത്തിൽ വിശ്വസിച്ച ബിബിഎ വിദ്യാർത്ഥിയും കൂട്ടുകാരും 17-കാരനെ കൊന്ന് വൃഷണം മുറിച്ചെടുത്തു

ഭോപ്പാൽ: വൃഷണം വിറ്റാൽ ഒന്നേകാൽ കോടിയോളം രൂപ കിട്ടുമെന്ന് വിശ്വസിച്ച ബി ബി എ വിദ്യാർത്ഥിയും കൂട്ടുകാരും കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വൃഷണം മുറിച്ചെടുത്തു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്‌. തെരുവിൽ പേനയും കീചെയിനും വിറ്റ് കുടുംബം പോറ്റിയിരുന്ന പതിനേഴുകാരന്റെ വൃഷണമാണ് 5 അംഗ സംഘം കത്തി കൊണ്ട് കുത്തിക്കൊന്ന ശേഷം ബ്ലേഡുപയോഗിച്ച് എടുത്തത്. നൂറുരൂപ നൽകാമെന്നു പറഞ്ഞ് കൗമാരക്കാരനെ പ്രലോഭിപ്പിച്ച് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് കൊടും ക്രൂരകൃത്യം നടത്തിയത്‌. ഇക്ബാൽ മൈതാൻ സ്വദേശിയായ …

നഴ്സിങ് വിദ്യാര്‍ഥിനി ആന്‍സിജിയുടെ മരണം: കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കോളേജ് പ്രിൻസിപ്പൾ ഷീജ അറസ്റ്റിൽ.ഹുസൂരിൽ നിന്ന് തമിഴ്നാട് സ്പെഷ്യൽ ടീമാണ് ഇവരെ പിടികൂടിയത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്തത്. കോളേജ് കെട്ടിടത്തില്‍ നിന്നും ചാടിയ പെണ്‍കുട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. കരുങ്കല്‍ ബെത്‌ലഹേം സ്വകാര്യ നഴ്സിംഗ് കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു ആന്‍സിജി. വെള്ളിയാഴ്ചയാണ് ആന്‍സിജി കോളജിന്‍റെ മൂന്നാംനിലയില്‍ നിന്ന് താഴേക്ക് ചാടിയത്. നിയന്ത്രണം …

ഇന്നത്തെ പ്രധാന വാർത്തകൾ

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്നു. ഇടക്കാല കരാർ കാലാവധി അവസാനിച്ചതോടെ പ്രതിരോധത്തിൽ നിന്ന് ആക്രമണത്തിലേക്ക് കടക്കുകയാണെന്ന് ഇറാൻ അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ സൈനിക ശേഷി തകർക്കാൻ ലക്ഷ്യമിട്ട് മേഖലയിൽ യു.എസ് ആക്രമണം തുടരുകയാണ്. ​യുക്രെയ്‌ന്റെ വ്യോമാക്രമണം: റഷ്യയെ ലക്ഷ്യമിട്ട് യുക്രെയ്ൻ ശക്തമായ ഡ്രോൺ/വ്യോമാക്രമണം നടത്തി. 800-ലധികം ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യ അവകാശപ്പെട്ടു. ​കീവിൽ റഷ്യൻ പ്രത്യാക്രമണം: യുക്രെയ്ൻ തലസ്ഥാനമായ കീവിലും വിവിധ കേന്ദ്രങ്ങളിലും റഷ്യൻ ആക്രമണങ്ങൾ …